Quantcast

തടി കുറക്കാൻ കുടംപുളി

ഭാരം കുറയ്‌ക്കുന്നതിന് ഉപകരിക്കുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് കുടംപുളിയില്‍ അടങ്ങിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-10-20 16:29:34.0

Published:

20 Oct 2022 4:27 PM GMT

തടി കുറക്കാൻ കുടംപുളി
X

കേരളത്തിലെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്ന ഒന്നാണ് കുടംപുളി. മീന്‍കറി വെക്കാനുള്ള മലയാളികളുടെ പ്രധാന ഘടകമാണ് കുടംപുളി. പഴുത്തുവീണ കുടംപുളിയെ ഉണക്കിയെടുത്താണ് ഉപയോഗിക്കുക. കാലങ്ങളോളം കേടുകൂടാതെ ഇരിക്കുമെന്ന പ്രത്യേകതയും കുടംപുളിക്കുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ഇതിന് കഴിയും. അതിനാൽ തന്നെ കുടംപുളി തടി കുറയ്‌ക്കാന്‍ സഹായിക്കും.

കുടംപുളിയില്‍ ധാരാളം ഫൈറ്റോകെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് കൊഴുപ്പിനെ തടയാന്‍ സഹായിക്കുന്നത്. ഭാരം കുറയ്‌ക്കുന്നതിന് ഉപകരിക്കുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് ആണ് കുടംപുളിയില്‍ അടങ്ങിയിട്ടുള്ളത്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും വിശപ്പിനെ നിയന്ത്രിക്കാനും ഈ ഫൈറ്റോകെമിക്കലിന് കഴിവുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കുടംപുളി വെറുതെ കഴിച്ചതുകൊണ്ട് മാത്രം അമിതഭാരം കുറയുകയില്ല. അതിനായി നല്ലപോലെ വൃത്തിയാക്കിയെടുത്ത കുടംപുളി 15 മിനിറ്റ് വെള്ളത്തില്‍ ഇട്ടുവെക്കുക. ശേഷം ഈ കുടംപുളി വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച വെള്ളം ചൂടാറി കഴിഞ്ഞാല്‍ മാറ്റിവെക്കുക.

ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുൻപ് ഈ വെള്ളം കുടിക്കുക. വയറ്റില്‍ അടിഞ്ഞുകൂടുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കുന്നു. കൂടാതെ കുടംപുളി കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിക്കുമെന്നും ശരീരത്തിന്റെ ഊര്‍ജ്ജത്തെ ത്വരിതപ്പെടുത്താനാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവിനെ നിയന്ത്രിക്കാനും കുടംപുളി സഹായിക്കും.

TAGS :

Next Story