Quantcast

രാഹുൽ ഗാന്ധിയുടെ ജു-ജിറ്റ്‌സു പുതിയ കാലത്തെ ഫിറ്റ്‌നസ് തരംഗമാകുമോ?

ശരീരത്തിനും മനസ്സിനും ഒരേപോലെ ഗുണം ചെയ്യുന്ന 'കംപ്ലീറ്റ് പാക്കേജ്'

MediaOne Logo

Web Desk

  • Published:

    20 Jun 2026 3:11 PM IST

രാഹുൽ ഗാന്ധിയുടെ ജു-ജിറ്റ്‌സു പുതിയ കാലത്തെ ഫിറ്റ്‌നസ് തരംഗമാകുമോ?
X

കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ ജന്മദിനാശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നമ്മള്‍ എപ്പോഴാണ് നമ്മുടെ ജു-ജിറ്റ്‌സു സെഷന്‍ ആരംഭിക്കുന്നതെന്നാണ് രാഹുല്‍ ചോദിച്ചത്. ചോദ്യത്തിന് പിന്നാലെ എങ്ങും ജു-ജിറ്റ്‌സു തരംഗമാണ്. എന്താണ് രാഹുല്‍ ഗാന്ധി പറഞ്ഞ ജു-ജിറ്റ്‌സു മാര്‍ഷല്‍ ആര്‍ട്‌സ്..? യാത്രകള്‍ക്കിടയില്‍ എങ്ങനെയാണ് അദ്ദേഹം ജു-ജിറ്റ്‌സു ഉള്‍പ്പെടുത്തിയതെന്ന് നോക്കാം?

ജു-ജിറ്റ്‌സു എന്നാല്‍ ഒരു ജാപ്പനീസ് ആയോധനകലയാണ്. സ്വയം പ്രതിരോധത്തിനും, എതിരാളിയെ കീഴ്‌പ്പെടുത്താനും ശാരീരികക്ഷമത, മാനസിക പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്തുന്ന മികച്ച ഒരു വ്യായാമമുറയാണെന്നാണ് വിദഗ്ധര്‍ പറയുന്നു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടയില്‍, രാഹുല്‍ ഗാന്ധി എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ക്യാമ്പുകളില്‍ ജു-ജിറ്റ്‌സു പരിശീലിക്കാറുണ്ടായിരുന്നത്രേ... ഒറ്റയ്ക്ക് പരിശീലിക്കുന്നതിന് പകരം കൂടെയുണ്ടായിരുന്ന യാത്രക്കാരെയും കുട്ടികളെയും അദ്ദേഹം ഇതില്‍ പങ്കാളികളാക്കിയിരുന്നു... ശാരീരികക്ഷമതയ്ക്ക് മാത്രമല്ല, മറിച്ച് മാനസിക ഉത്തേജനം ലഭിക്കാനുമാണ് പരിശീലിക്കുന്നത്. മറ്റ് ആയോധനകലകളെപ്പോലെ വെറുമൊരു സ്വയംരക്ഷാ മാര്‍ഗ്ഗത്തേക്കാള്‍ ഗ്രൗണ്ട് ഫൈറ്റിങിലാണ് ജു-ജിറ്റ്‌സു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാല്‍ ഏതുതരത്തിലുമുള്ള ശരീരികക്ഷമതയുള്ളവര്‍ക്കും ഈ ആയോധനകല പരിശീലിക്കാം.

പതിവായ ജു-ജിറ്റ്‌സു പരിശീലനം എങ്ങനെ നിങ്ങളെ സഹായിക്കും ?

നിങ്ങള്‍ പതിവായി ജു-ജിറ്റ്‌സു പരിശീലിക്കുകയാണെങ്കില്‍ ഹൃദയത്തിന്റെയും പേശികളുടെയും ആരോഗ്യം വര്‍ധിക്കുകയും ശരീരത്തിന്റെ വഴക്കം കൂടാന്‍ സാധിക്കുമെന്നും ഫിറ്റ്‌നസ് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഹൃദയത്തിന് മികച്ചൊരു വര്‍ക്കൗട്ട് നല്‍കുന്നതിനാല്‍ ഹൃദയാരോഗ്യം, ശ്വാസകോശ ശേഷി എന്നിവ മെച്ചപ്പെടുത്തുകയും ഒരൊറ്റ സെഷനില്‍ തന്നെ നൂറുകണക്കിന് കലോറി ഇല്ലാതാക്കാനും സാധിക്കും. ഒരേ സമയം ശരീരത്തിലെ ഒന്നിലധികം പേശി ഗ്രൂപ്പുകളെ ഉത്തേജിപ്പിക്കാന്‍ സാധിക്കുക വഴി കാലുകള്‍, പുറംഭാഗം, തോളുകള്‍ എന്നിവയ്‌ക്കെല്ലാം കരുത്ത് വര്‍ധിക്കും. ഏയ്‌റോബിക്, അനെയ്റോബിക് വ്യായാമങ്ങള്‍ക്ക് പകരമായി നിങ്ങള്‍ക്ക് ജു-ജിറ്റ്‌സു പരിശീലിക്കാം. ഒരാള്‍ക്ക് ഒരു സെഷനില്‍ തന്നെ 500 മുതല്‍ 1000 കലോറി വരെ ഇല്ലാതാക്കാന്‍ ഈ പരിശീലനം നിങ്ങളെ സഹായിക്കും. ഉത്കണ്ഠ കുറച്ചുകൊണ്ട് ഏകാഗ്രതയും ക്ഷമയും വര്‍ധിപ്പിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ പരിശീലനത്തിലൂടെ സാധിക്കും.

ചുരുക്കിപ്പറഞ്ഞാല്‍, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനോ, ശരീരഭാരം കുറയ്ക്കാനോ, ശക്തി വര്‍ധിപ്പിക്കാനോ, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനോ ഏതുമാകട്ടെ ജു-ജിറ്റ്‌സു മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒരു പൂര്‍ണ വര്‍ക്കൗട്ട് നിങ്ങള്‍ക്ക് സമ്മിനിക്കും. എന്തായാലും രാഹുല്‍ ഗാന്ധി തമാശരൂപേണയുള്ള എക്‌സ് പോസ്റ്റിലൂടെ പരിചയപ്പെടുത്തിയ ജു-ജിറ്റ്‌സു ആളുകള്‍ ആവേശത്തോടെ ഏറ്റെടുക്കുന്ന ഫിറ്റ്‌നസ് മാര്‍ഗ്ഗങ്ങളിലൊന്നായി മാറുമോയെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

TAGS :
Next Story