Quantcast

രുചിയിൽ കേമനായ മാമ്പഴത്തിന്‍റെ ഗുണങ്ങളറിയാം....

പ്രതിരോധശേഷി വർധിപ്പിക്കുന്ന പോഷകങ്ങളുടെ ഉറവിടമാണ് മാമ്പഴം

MediaOne Logo

Web Desk

  • Updated:

    2023-04-12 15:48:30.0

Published:

12 April 2023 3:20 PM GMT

രുചിയിൽ കേമനായ മാമ്പഴത്തിന്‍റെ ഗുണങ്ങളറിയാം....
X

മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് മാമ്പഴം. കൊതിയൂറുന്ന മാമ്പഴങ്ങള്‍ രുചിയോടൊപ്പം പോഷക ഗുണങ്ങളും പ്രധാനം ചെയ്യുന്നുണ്ട്. നൂറുകണക്കിന് ഇനം മാമ്പഴങ്ങളാണ് നിലവിലുള്ളത്. ഇവ ഓരോന്നും രുചി,ആകൃതി, വലിപ്പം, നിറം എന്നിവയാൽ വ്യത്യസ്തമാണ്.

പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം സുഗമമാക്കാനും മാമ്പഴത്തിനോളം മികച്ച ഒരു പഴമില്ലെന്നാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന ചില പോളിഫീനോളുകൾ ചില ക്യാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാമ്പഴത്തിന്റെ കൂടുതൽ ഗുണങ്ങള്‍ നോക്കാം.

1. പോഷക ഗുണങ്ങള്‍

165 ഗ്രാം മാമ്പഴത്തിന് വൈറ്റമിൻ സിയുടെ 67% ഡിവി നൽകാൻ കഴിയും. ഈ വൈറ്റമിൻ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നുതാണ്. ശരീരത്തെ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുകയും കോശ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് മാമ്പഴം. ഗർഭകാലത്ത് ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങളായ കോപ്പറിന്‍റേയും ഫോളേറ്റിന്റെയും മികച്ച ഉറവിടം കൂടിയാണ് മാമ്പഴം.

2. കുറഞ്ഞ കലോറി

മാമ്പഴത്തിന്റെ മറ്റൊരു ഗുണം അതിൽ കലോറി കുറവാണ് എന്നതാണ്. 165 ഗ്രാം മാമ്പഴത്തിൽ 100 ​​കലോറിയിൽ താഴെ മാത്രമേ അടങ്ങിയിട്ടുണ്ടാകുകയുള്ളു. ഭക്ഷണത്തിന് മുമ്പ് മാമ്പഴം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.

എന്നാൽ 160 ഗ്രാം ഉണങ്ങിയ മാങ്ങയിൽ 510 കലോറിയും 106 ഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും ഇവയും വൈറ്റമിൻ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ്.

3. പ്രമേഹം തടയാൻ സഹായിക്കും

വൈറ്റമിൻ സിയും കരോട്ടിനോയിഡുകളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പ്രമേഹം വരാതിരിക്കാൻ സഹായിക്കുമെന്ന് സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ രണ്ട് പോഷകങ്ങളും മാമ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും മാമ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലായതിനാൽ അമിതമായി കഴിച്ചാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ സാധ്യതയുണ്ട്.

4. ആരോഗ്യകരമായ സസ്യ സംയുക്തങ്ങള്‍

ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന സസ്യ സംയുക്തങ്ങളായ പോളിഫെനോൾസ് മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിന്‍റെ തൊലി, മാംസം,വിത്ത് എന്നിവയിൽ മാംഗിഫെറിൻ,കാറ്റെച്ചിൻസ്,ആന്തോസയാനിനുകൾ, ഗാലിക് ആസിഡ്,കെംപ്ഫെറോൾ,റാംനെറ്റിൻ, ബെൻസോയിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു. ക്യാൻസർ, പ്രമേഹം, മറ്റ് രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഫ്രീ റാഡിക്കൽ നാശത്തെ മാംഗിഫെറിൻ പ്രതിരോധിക്കുമെന്നാണ് പംനങ്ങള്‍ പറയുന്നത്.

5. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകങ്ങൾ

പ്രതിരോധശേഷി വർധിപ്പിക്കുന്ന പോഷകങ്ങളുടെ ഉറവിടമാണ് മാമ്പഴം. 165 ഗ്രാം മാമ്പഴം ദൈനംദിന വൈറ്റമിൻ എയുടെ 10% നൽകുന്നുണ്ട്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വൈറ്റമിൻ എ അത്യാവശ്യമാണ്. ആവശ്യത്തിന് വൈറ്റമിൻ എ ലഭിക്കാത്തത് അണുബാധയ്ക്കുള്ള സാധ്യതയുണ്ടാക്കുന്നു.

കൂടാതെ 165 ഗ്രാം മാമ്പഴം ദൈനംദിന വൈറ്റമിൻ സിയുടെ 75 ശതമാനവും നൽകുന്നു. ഈ വൈറ്റമിൻ രോഗങ്ങളെ ചെറുക്കുന്ന വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാൻ സഹായിക്കും.

6. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. രക്തയോട്ടം സുഗമമാക്കാനും രക്തസമ്മർദ്ദം കുറക്കാനും മാമ്പഴങ്ങള്‍ സഹായിക്കുമെന്നാണ് പംനങ്ങള്‍ പറയുന്നത്. മാമ്പഴത്തിലെ സൂപ്പർ ആന്റിഓക്‌സിഡന്റായ മാംഗിഫെറിനും ഹൃദയാരോഗ്യത്തിന് മികച്ചതാണ്. രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, ഫ്രീ ഫാറ്റി ആസിഡുകൾ എന്നിവയുടെ അളവ് കുറയ്ക്കാനും മാമ്പഴം സഹായിച്ചേക്കാം.

7. ദഹന ആരോഗ്യം മെച്ചപ്പെടുത്താം

ദഹന ആരോഗ്യത്തിന് അത്യുത്തമായ നിരവധി ഗുണങ്ങൾ മാമ്പഴത്തിലുണ്ട് . അമൈലേസ് എന്ന ദഹന എൻസൈമുകള്‍ അടങ്ങിയതിനാൽ അവ വലിയ ഭക്ഷണ തന്മാത്രകളെ തകർക്കുകയും ശരീരത്തിന് അവയെ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. അമൈലേസുകൾ കാർബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസ്, മാൾട്ടോസ് തുടങ്ങിയ പഞ്ചസാരകളാക്കി മാറ്റുന്നു. മാമ്പഴത്തിൽ ധാരാളം വെള്ളവും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇത് സഹായിക്കും.

8. കണ്ണിന്റെ ആരോഗ്യം

ആരോഗ്യമുള്ള കണ്ണുകള്‍ക്ക് സഹായിക്കുന്ന പോഷകങ്ങൾ നിറഞ്ഞ പഴമാണ് മാമ്പഴം. ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ എയുടെ നല്ലൊരു ഉറവിടം കൂടിയാണ് മാമ്പഴം. ഭക്ഷണത്തിലെ വിറ്റാമിൻ എയുടെ അഭാവം വരണ്ട കണ്ണുകൾക്കും രാത്രികാല അന്ധതയ്ക്കും കാരണമാകുന്നു.

9.ചില ക്യാൻസറുകളെയും പ്രതിരോധിക്കും

മാമ്പഴത്തിലുള്ള പോളിഫീനോളുകൾ ആന്റി-ക്യാൻസർ ഗുണങ്ങളുള്ളവയാണ്. ക്യാൻസറിലേക്ക് നയിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾക്ക് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story