Quantcast

ഡാർക്ക് ചോക്ലേറ്റിനുമുണ്ട് 'ഡാർക്' വശങ്ങൾ; കഴിക്കും മുമ്പേ അറിയാൻ...

'ഗർഭിണികൾക്കും കൊച്ചുകുട്ടികൾക്കുമാണ് ഇത് അപകടമുണ്ടാക്കുക'

MediaOne Logo

Web Desk

  • Published:

    14 Feb 2023 11:41 AM IST

dark chocolates,dark chocolates,Health Food,Dark Chocolate darker side,Valentine’s Day,eat dark chocolate,lead and cadmium
X

ആൻറി ഓക്സിഡന്റുകളുടെയും പോളിഫെനോളുകളുടെയും മികച്ച ഉറവിടമായ ഡാർക്ക് ചോക്ലേറ്റ്. ഡാർക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കുമന്നാണ് പഠനങ്ങൾ പറയുന്നത്.

ഗുണങ്ങളുണ്ട് എന്ന് കരുതി ഡാർക്ക് ചോക്ലേറ്റ് അമിതമായി കഴിക്കാൻ വരട്ടെ.. ഏതൊരു ആഹാര വസ്തുവിനെപ്പോലെയും ഡാർക്ക് ചോക്ലേറ്റിനും ചില ദോഷവശങ്ങളുണ്ടെന്ന് പറയുകയാണ് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ. ഡാർക്ക് ചോക്ലേറ്റിന്റെ ദോഷവശങ്ങളെകുറിച്ച് ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

'ഡാർക്ക് ചോക്ലേറ്റുകൾ ആന്റി ഓക്‌സിഡൻറുകളാൽ സമ്പുഷ്ടവും ഹൃദയത്തിന് നല്ലതാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഡാർക്ക് ചോക്ലേറ്റ് ഇഷ്ടമാണ്. അതിന്റെ പ്രധാന കാരണം പഞ്ചസാരയുടെ അളവ് ഇതിൽ കുറവായിരിക്കും. എന്നാൽ ഈ 'ആരോഗ്യകരമായ' ചോക്ലേറ്റിന് ഒരു ഇരുണ്ട വശമുണ്ട്'.ചില ഡാർക്ക് ചോക്ലേറ്റ് ബാറുകളിൽ കാഡ്മിയവും ലെഡും അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ഇവ രണ്ടും ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് ഡോ. സുധീർ ട്വീറ്റിൽ പറയുന്നത്.

'സ്ഥിരമായി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ കാഡ്മിയവും ലെഡും ശരീരത്തിലെത്തുന്നു. ഗർഭിണികൾക്കും കൊച്ചുകുട്ടികൾക്കുമാണ് ഇത് അപകടമുണ്ടാക്കുക. ഇവ ശരീരത്തിലെത്തിയാൽ തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും ഐക്യു കുറയുന്നതിന് കാരണമാവുകയും ചെയ്യുമെന്നും' ഡോക്ടറുടെ ട്വീറ്റിൽ പറയുന്നു.

'സ്ഥിരമായി 'ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വൃക്ക തകരാറുകൾ, പ്രത്യുൽപാദന പ്രശ്‌നങ്ങൾ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും. മുതിർന്നവരിൽ ലെഡിന്റെ അംശം നാഡീവ്യവസ്ഥയുടെ പ്രശ്‌നങ്ങൾ, രക്താതിമർദ്ദം, രോഗപ്രതിരോധ ശേഷി കുറക്കുക, വൃക്ക തകരാറുകൾ, പ്രത്യുൽപാദന പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകും,' ഡോ സുധീർ പറയുന്നു.

ഡാർക് ചോക്ലേറ്റുകൾ കഴിക്കുന്നതിന് മുമ്പ് ആളുകൾ ഈ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണമെന്ന് ഡോ. സുധീർ പറയുന്നു:

* ലെഡ്/കാഡ്മിയം കുറഞ്ഞ അളവില്‍ അടങ്ങിയ കഴിക്കുക.

* വല്ലപ്പോഴും മാത്രം ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുക. അല്ലെങ്കിൽ മിൽക്ക് ചോക്ലേറ്റുകൾ ഉപയോഗിച്ച് മാറിമാറി ഉപയോഗിക്കുക.ഇതിൽ ലോഹത്തിന്റെ അംശം കുറവാണ്.

*കൊക്കോയുടെ അംശം കുറവുള്ള ചോക്ലേറ്റുകൾ കഴിക്കുക.

TAGS :

Next Story