Quantcast

എന്താണ് ഗ്രീൻ ഫം​ഗസ്?, ലക്ഷണങ്ങൾ എന്തൊക്കെ?

ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് കേസുകൾ കൂടാതെ ഇന്ത്യയിൽ ആദ്യമായി ​ഗ്രീൻ ഫം​ഗസും റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Published:

    16 Jun 2021 10:00 AM GMT

എന്താണ് ഗ്രീൻ ഫം​ഗസ്?, ലക്ഷണങ്ങൾ എന്തൊക്കെ?
X

ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ് കേസുകൾ കൂടാതെ ഇന്ത്യയിൽ ആദ്യമായി ​ഗ്രീൻ ഫം​ഗസും റിപ്പോർട്ട് ചെയ്തു. ആസ്പർജില്ലോസിസ് എന്നും ​ഗ്രീൻ ഫം​ഗസ് അറിയപ്പെടുന്നു. ശ്രീ അരബി​ന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ ഡോക്​ടറായ രവി ദോസിയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവിൽ രോ​ഗം കണ്ടെത്തിയത്. കോവിഡ് ബാധിച്ച് രോ​ഗമുക്തി നേടിയ യുവാവിലാണ് രോ​ഗം കണ്ടെത്തിയത്.

ഗ്രീൻ ഫം​ഗസ് ലക്ഷണങ്ങൾ എന്തൊക്കെ?

കടുത്ത പനിയും മൂക്കിലെ രക്ത സ്രാവവുമാണ് ഗ്രീൻ ഫം​ഗസിന്റെ ലക്ഷണങ്ങൾ. കൂടാതെ, ശരീര ഭാരം കുറയുകയും ചെയ്യാം. ഡോ.രവി ദോസി പറയുന്നതനുസരിച്ച് ​ഗ്രീൻ ഫം​ഗസ് റിപ്പോർട്ട് ചെയ്ത യുവാവിൽ മുകളിൽ പറഞ്ഞ ലക്ഷണങ്ങളെല്ലാം കണ്ടെത്തിയിരുന്നു. ശരീര ഭാരം കുറഞ്ഞതിനാൽ രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്​ടർ അറിയിച്ചു. ഇയാളില്‍ രക്തം, ശ്വാസകോശം, സൈനസുകൾ എന്നിവയിലാണ്​ രോഗബാധ കണ്ടെത്തിയത്. ഗ്രീൻ ഫംഗസി​ന്‍റെ സ്വഭാവത്തെ കുറിച്ചും​ രോ​ഗം മറ്റുള്ളവരിൽ എന്തൊക്കെ ലക്ഷണങ്ങൾ പ്രകടമാക്കുമെന്നും, എങ്ങനെ ബാധിക്കുമെന്നും കൂടുതൽ പഠനം നടത്തണമെന്നും ഡോക്ടർ രവി ദോസി ആവശ്യപ്പെടുന്നു.

ആശങ്കയായി രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

കോവിഡ്​ രോഗമുക്തി നേടിയതിനു​ പിന്നാലെ ഇന്‍ഡോര്‍ സ്വദേശിക്കാണ് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ദ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി.

കോവിഡ് മുക്തനായതിന് പിന്നാലെ നടത്തിയ വിശദ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയതെന്ന് ശ്രീ അരബി​ന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ ഡോക്​ടറായ രവി ദോസി വ്യക്തമാക്കുന്നു. രണ്ടു​ മാസങ്ങൾക്ക്​ മുമ്പാണ്​ രോഗിയെ കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാൾ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു.

TAGS :

Next Story