Quantcast

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം: ഏഴുപേർ കൊല്ലപ്പെട്ടു

കേദാർനാഥ് യാത്രക്കിടെയാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2025-06-15 03:49:00.0

Published:

15 Jun 2025 8:38 AM IST

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം: ഏഴുപേർ കൊല്ലപ്പെട്ടു
X

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ അപകടം. സംഭവത്തിൽ അഞ്ച് പേർ മരണപ്പെട്ടു. ഡെറാഡൂണിൽ നിന്ന് കേദർനാദിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് ഗൗരികുണ്ഡിലെ വനമേഖലയിൽ തകര്‍ന്നു വീണത്.

കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെയാണ് ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടത്. ടേക്കോഫ് ചെയ്ത ഉടൻ തന്നെ അപകടത്തിൽ പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘങ്ങള്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതിൽ അഞ്ച് മുതിർന്നവരും ഒരു കുട്ടിയും പൈലറ്റുമുൾപ്പടെ ഏഴ് പേരാണ് ഉണ്ടായിരുന്നത്.

ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് യാത്രക്കാരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടകാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോ​ഗമിച്ചുവരികയാണ്.

TAGS :

Next Story