Quantcast

'പശ്ചിമ ബംഗാളിൽ ബി.ജെ.പി രണ്ടക്കം കടക്കില്ല '- പ്രവചനത്തിലുറച്ച് പ്രശാന്ത് കിഷോർ

ബി.ജെ.പി അതിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചാൽ ഞാൻ ട്വിറ്റർ വിടും

MediaOne Logo

  • Published:

    27 Feb 2021 1:23 PM IST

പശ്ചിമ ബംഗാളിൽ ബി.ജെ.പി രണ്ടക്കം കടക്കില്ല - പ്രവചനത്തിലുറച്ച് പ്രശാന്ത് കിഷോർ
X

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളിൽ തന്റെ മുൻ പ്രവചനത്തിലുറച്ച് തെരഞ്ഞെടുപ്പ് തന്ത്ര രൂപീകരണ വിദഗ്ദൻ പ്രശാന്ത് കിഷോർ.

"ഇന്ത്യയിലെ ജനാധിപത്യത്തിനായുള്ള നിർണായക പോരാട്ടം നടക്കുന്നയിടം പശ്ചിമ ബംഗാളാണ്. ബംഗാളിലെ ജനങ്ങളിലെ അവരുടെ സന്ദേശവുമായി തയ്യാറാണ്. ശരിയായ കാർഡ് കാണിക്കാൻ അവർ ദൃഢനിശ്ചയമെടുത്തവരാണവർ - #BanglaNijerMeyekeiChay (ബംഗാളിന് സ്വന്തം മകളെ മാത്രം മതി)

മെയ് രണ്ടിന് എന്റെ കഴിഞ്ഞ ട്വീറ്റ് ശരിയാകുന്നത് നിങ്ങൾക്ക് കാണാം" - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ സഹായിക്കുന്നത് പ്രശാന്ത് കിഷോറിന്റെ കമ്പനിയായ ഐ -പാക് ആണ്.

ബംഗാളിൽ ബി.ജെ.പി രണ്ടക്കം കാണില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ പ്രശാന്ത് ട്വിറ്ററിൽ കുറിച്ചത്.

" ബി.ജെ.പി അനുകൂല മാധ്യമങ്ങൾ വലുതാക്കി കാണിക്കുന്ന പ്രചാരണങ്ങൾക്കപ്പുറം, പശ്ചിമ ബംഗാളിൽ യാഥാർഥ്യത്തിൽ ബി.ജെ.പി രണ്ടക്കം കടക്കില്ല. ഈ ട്വീറ്റ് കുറിച്ച് വെച്ചോളൂ. ബി.ജെ.പി അതിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചാൽ ഞാൻ ട്വിറ്റർ വിടും" കഴിഞ്ഞ വർഷം ഡിസംബർ 27 നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

എട്ടുഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27 നു തുടങ്ങുന്ന തെരഞ്ഞെടുപ്പ് ഏപ്രിൽ 29 നാണു അവസാനിക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. എന്നാൽ എട്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.

TAGS :

Next Story