Quantcast

ചോദ്യം ചെയ്തത് ആറു മണിക്കൂര്‍; അനുരാഗ് കശ്യപിന്‍റെയും തപ്‌സി പന്നുവിന്‍റെയും ബാങ്ക് രേഖകള്‍ പരിശോധിക്കും

വരും ദിനങ്ങളിലും റെയ്ഡുണ്ടാകുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാറിന്‍റെ നയങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന സിനിമാപ്രവര്‍ത്തകരാണ് കശ്യപും തപ്‌സിയും.

MediaOne Logo

  • Published:

    4 March 2021 2:07 PM IST

ചോദ്യം ചെയ്തത് ആറു മണിക്കൂര്‍; അനുരാഗ് കശ്യപിന്‍റെയും തപ്‌സി പന്നുവിന്‍റെയും ബാങ്ക് രേഖകള്‍ പരിശോധിക്കും
X

ഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു, നിര്‍മാതാവ് വികാസ് ബഹ്ല്‍ എന്നിവരെ ആദായ നികുതി വിഭാഗം ചോദ്യം ചെയ്തത് ആറു മണിക്കൂര്‍. മൂന്ന് ഘട്ടങ്ങളിലായായിരുന്നു ചോദ്യം ചെയ്യല്‍. വരും ദിനങ്ങളിലും റെയ്ഡുണ്ടാകുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാറിന്‍റെ നയങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന സിനിമാപ്രവര്‍ത്തകരാണ് കശ്യപും തപ്‌സിയും.

2018 ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച നിര്‍മാണ കമ്പനി ഫാന്റം ഫിലിം കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളാണ് കശ്യപില്‍ നിന്നു ചോദിച്ചത് എന്നാണ് സൂചന. നിര്‍മാതാവ് മധു മന്തേനയുടെ നേതൃത്വത്തില്‍ 2019 ല്‍ ആരംഭിച്ച ക്വാന്‍ ടാലന്‍റ് മാനേജ്മെന്‍റ് എന്ന സ്ഥാപത്തെക്കുറിച്ചും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ തപ്സി പന്നുവിന്‍റെയും അനുരാഗ് കശ്യപിന്‍റെയും ബാങ്ക് രേഖകളും മറ്റു രേഖകളും അന്വേഷിക്കുകയാണ് ആദായനികുതി വകുപ്പ്.

TAGS :

Next Story