Quantcast

രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തില്‍; സൈനിക പരേഡില്‍ കരുത്തായി റഫാല്‍

പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കോവിഡും കർഷക പ്രതിഷേധവും പരിഗണിച്ച് കനത്ത സുരക്ഷയിലായിരുന്നു ആഘോഷ പരിപാടികൾ

MediaOne Logo

  • Updated:

    2021-01-26 01:42:09.0

Published:

26 Jan 2021 1:08 PM IST

രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തില്‍; സൈനിക പരേഡില്‍ കരുത്തായി റഫാല്‍
X

രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കോവിഡും കർഷക പ്രതിഷേധവും പരിഗണിച്ച് കനത്ത സുരക്ഷയിലായിരുന്നു ആഘോഷ പരിപാടികൾ.

രാജ്യത്തെ പൈതൃകവും സൈനീക ശക്തിയും വിളംബരം ചെയ്യുന്ന പരിപാടികളാണ് റിപ്പബ്ലിക്ക് ദിന പരേഡിൽ അരങ്ങേറിയത്. രാജ്പഥിലെ വേദിയിൽ രാഷ്ട്രപതി ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായത്. സൈനീക കരുത്ത് പ്രകടനമാക്കുന്ന സേനാ വിഭാഗങ്ങളുടെ പരേഡും യുദ്ധ സാമഗ്രികളും പരേഡിൽ ഉണ്ടായിരുന്നു.

കലാ, സാംസ്കാരിക പരിപാടികൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയായിരുന്നു പരേഡിന്‍റെ മുഖ്യ ആകർഷണം. രണ്ട് വർഷത്തിനു ശേഷം കേരളത്തിന്‍റെ നിശ്ചല ദൃശ്യവും റിപബ്ലിക്ക് ദിന പരേഡിൽ ഇടം പിടിച്ചു. സാഹചര്യം പരിഗണിച്ച് പരേഡിന്‍റെ ദൂരവും സമയവും കുറച്ചിരുന്നു. പരേഡിന് ശേഷം റഫാൽ യുദ്ധ വിമാനങ്ങൾ അടക്കം അഭ്യാസ പ്രകടനങ്ങൾ നടത്തി.

TAGS :

Next Story