Quantcast

പാട്ടിനും ഡാൻസിനും പിന്നാലെ ആഴം കുറഞ്ഞ പൂളിലേക്ക് ഡൈവ്; തലയോട്ടി പിളര്‍ന്ന് യുവാവിന് ദാരുണാന്ത്യം, വീഡിയോ പുറത്ത്

അവധി ആഘോഷിക്കാൻ റിസോർട്ടിൽ എത്തിയതായിരുന്നു യുവാവ്

MediaOne Logo

ലാൽകുമാർ

  • Updated:

    2026-06-28 17:14:35

Published:

28 Jun 2026 10:43 PM IST

പാട്ടിനും ഡാൻസിനും പിന്നാലെ ആഴം കുറഞ്ഞ പൂളിലേക്ക് ഡൈവ്; തലയോട്ടി പിളര്‍ന്ന് യുവാവിന് ദാരുണാന്ത്യം, വീഡിയോ പുറത്ത്
X

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള ഒരു റിസോർട്ടിലെ ആഴം കുറഞ്ഞ നീന്തൽക്കുളത്തിലേക്ക് തലകീഴായി ചാടിയ 25കാരൻ മരിച്ചു. കോലാപ്പൂർ ജില്ലയിൽ നിന്നുള്ള ശ്രേണിക് മിലിന്ദ് തകലെയാണ് മരിച്ചത്.

ജൂൺ 20ന് മാൽവനിലെ വയാരി പ്രദേശത്തുള്ള ഒരു റിസോർട്ടിൽ ഒമ്പത് പോരടങ്ങുന്ന സംഘത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ഇയാൾ. ദുരന്തം നടക്കുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോയിൽ സുഹൃത്തുക്കൾ നീന്തൽക്കുളത്തിന് സമീപം നൃത്തം ചെയ്യുന്നത് കാണാം. തൊട്ടടുത്ത നിമിഷത്തിൽ, തകലെ ഏകദേശം എട്ടടിയോളം ഉയരത്തിലേക്ക് കയറി, കുട്ടികൾക്കായി നീക്കിവെച്ചിട്ടുള്ള ആഴം കുറഞ്ഞ ഭാഗത്തേക്ക് തലകീഴായി ചാടുകയായിരുന്നു.

നീന്തൽക്കുളത്തിന് ഏകദേശം നാലടി മാത്രമാണ് ആഴമുണ്ടായിരുന്നത്. ശക്തമായി താഴേക്ക് പതിച്ചതിനാൽ തകലെയുടെ തല നീന്തൽക്കുളത്തിന്റെ അടിത്തട്ടിൽ ഇടിക്കുകയും, തലച്ചോറിന് പരിക്കേൽക്കുകയും ചെയ്തു. ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

TAGS :

Next Story