Quantcast

ലാന്റിങ്ങിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു

പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    1 May 2022 5:21 PM GMT

ലാന്റിങ്ങിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു
X

കൊൽക്കത്ത: ലാന്റിങ്ങിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. എസ്ജി 945 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മുംബൈ- ദുർഗാപൂർ വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്.

ക്യാബിൻ ലഗേജ് യാത്രക്കാരുടെ മേൽ വീണ് യാത്രക്കാർക്ക് പരിക്കുപറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി.

ബംഗാളിലാണ് സംഭവം. ആകാശച്ചുഴിയിൽ വിമാനം അകപ്പെട്ടതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തിയിലായി. മോശം കാലാവസ്ഥയിൽ വിമാനം ആടി ഉലഞ്ഞതോടെ ക്യാബിൻ ലഗേജ് വീണാണ് യാത്രക്കാർക്ക് പരിക്കേറ്റത്. തുടർന്ന് വിമാനം ദുർഗാപൂരിലെ കാസി നസ്രുൾ ഇസ്ലാം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

TAGS :

Next Story