Quantcast

മണിപ്പൂരിൽ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു

തെങ്നൗപാൽ ജില്ലയിലെ ലെയ്തു ഗ്രാമത്തിലാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-12-04 12:28:14.0

Published:

4 Dec 2023 6:00 PM IST

മണിപ്പൂരിൽ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു
X

ഡൽഹി: മണിപ്പൂരിൽ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു. തെങ്നൗപാൽ ജില്ലയിലെ ലെയ്തു ഗ്രാമത്തിലാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായത്. ഇന്നുച്ചയോടെയാണ് ഇത്തരത്തിൽ വെടിവെപ്പുണ്ടായ വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ചവർ ഈ മേഖലിയിൽ ഉ്ള്ളവരെല്ലെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ നിന്നും തോക്കുകളോ വെടിമരുന്നുകളോ കണ്ടെത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മണിപ്പൂരിലെ ചിലയിടങ്ങളിൽ ഇന്റർനെറ്റ് നിരോധനം സർക്കാർ മാറ്റിയത്. കഴിഞ്ഞ മെയ്മാസത്തിലാണ് മണിപ്പൂരിൽ കലാപം ആരംഭിക്കുന്നത്. ഇത് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു.

TAGS :

Next Story