Quantcast

അസമിൽ താലിബാനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടെന്നാരോപിച്ച് 14 പേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

യു.എ.പി.എ, ഐ.ടി ആക്ട്, സി.ആർ.പി.സി എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-08-21 10:37:20.0

Published:

21 Aug 2021 3:52 PM IST

അസമിൽ താലിബാനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടെന്നാരോപിച്ച് 14 പേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു
X

അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടെന്നാരോപിച്ച് 14 പേരെ യു.എ.പി.എ ചുമത്തി അസമിൽ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) തടയുന്ന ആക്ട്, ഐ.ടി ആക്ട്, സി.ആർ.പി.സി എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


"കമ്രൂപ്പ് മെട്രോപൊളിറ്റൻ, ബാർപേട്ട, ധുബ്രി, കരിംഗഞ്ച് ജില്ലകളിൽ നിന്ന് രണ്ട് പേരെ വീതം അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഡാരംഗ്, കച്ചാർ, ഹൈലക്കണ്ടി, സൗത്ത് സൽമാര, ഗോൽപാറ, ഹൊജായ് ജില്ലകളിൽ നിന്ന് ഓരോരുത്തരെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ താലിബാൻ അനുകൂല പരാമർശങ്ങൾ ഇട്ടാല്‍ അസം പോലീസ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വയലറ്റ് ബറുവ പറഞ്ഞു.

TAGS :

Next Story