Quantcast

യു.പിയിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി 10 ദിവസം പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

ഡിസംബർ 18ന് രാവിലെ കോളേജിലേക്ക് പോയ പെൺകുട്ടി തിരികെ വീട്ടിലെത്തിയില്ല

MediaOne Logo

Web Desk

  • Published:

    31 Dec 2023 11:56 AM IST

Youth Congress leader complaint against police
X

ലഖ്‌നൗ: ഉത്തർപ്രദേശിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി.10 ദിവസത്തോളം പതിനേഴുകാരിയെ പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് പൊലീസ് പെൺകുട്ടിയെ മോചിപ്പിച്ചത്. കേസിൽ രജീഷ് ദുബെ (30) എന്നയാൾ അറസ്റ്റിലായി.

ഡിസംബർ 18ന് രാവിലെ കോളേജിലേക്ക് പോയ പെൺകുട്ടി തിരികെ വന്നില്ല. പിറ്റേ ദിവസം സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുകയും മോചിപ്പിക്കുകയും ചെയ്തത്. പ്രതിയെ പ്രയാഗ്രാജ് ജില്ലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിന് നിർബന്ധിക്കൽ,ബലാത്സംഗം,പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

TAGS :

Next Story