Quantcast

ഓരോ മിനിറ്റിലും വിറ്റുപോയത് 194 ബിരിയാണി; കണക്ക് പുറത്തുവിട്ട് സ്വിഗ്ഗി, രണ്ടാമത് ഈ ജങ്ക് ഫുഡ്..

സ്വിഗ്വിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം ഇതുവരേയും 93 മില്യണ്‍ ബിരിയാണികളാണ് വിറ്റുപോയത്

MediaOne Logo

Web Desk

  • Published:

    24 Dec 2025 12:30 PM IST

ഓരോ മിനിറ്റിലും വിറ്റുപോയത് 194 ബിരിയാണി; കണക്ക് പുറത്തുവിട്ട് സ്വിഗ്ഗി, രണ്ടാമത് ഈ ജങ്ക് ഫുഡ്..
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനപ്രിയ ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ തുടര്‍ച്ചയായ പത്താംവര്‍ഷവും ഒന്നാംസ്ഥാനം നിലനിര്‍ത്തി ബിരിയാണി. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണങ്ങളുടെ ലിസ്റ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി പുറത്തുവിട്ടതോടെയാണ് ബിരിയാണിയുടെ ജനപ്രിയത വീണ്ടും ശ്രദ്ധേയമായിരിക്കുന്നത്. ട്രെന്‍ഡുകള്‍ പലതും വന്ന് പോയെങ്കിലും ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണമെന്ന സ്ഥാനത്ത് നിന്ന് ബിരിയാണിക്ക് തെല്ല് വ്യതിചലനം പോലുമുണ്ടായിട്ടില്ലെന്നാണ് സ്വിഗ്ഗിയുടെ വാര്‍ഷികറിപ്പോര്‍ട്ടിലുള്ളത്.

ഇന്ത്യയില്‍ ഓരോ മൂന്ന് സെക്കന്‍ഡിലും ഒരു ബിരിയാണിയെന്ന നിലയിലാണ് സിഗ്വിയില്‍ ഓര്‍ഡര്‍ വന്നുകൊണ്ടിരിക്കുന്നത്. അഥവാ, മിനിറ്റില്‍ 194 ബിരിയാണി. സൊമാറ്റോ പോലുള്ള മറ്റ് ഡെലിവറി കമ്പനികളിലെ ഓര്‍ഡറുകള്‍ കൂട്ടാതെയുള്ള കണക്കുകളാണിതെന്ന് ഓര്‍ക്കണം.

സ്വിഗ്വിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം ഇതുവരേയും 93 മില്യണ്‍ ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. അതില്‍, 57.7 മില്യണും ചിക്കന്‍ ബിരിയാണിക്ക് വേണ്ടിയുള്ള ഓര്‍ഡറുകളാണ്.

ബിരിയാണി കഴിഞ്ഞാല്‍ ബര്‍ഗറിനോടാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് പ്രിയമെന്നാണ് സ്വിഗിയുടെ റിപ്പോര്‍ട്ട്. 44.2 മില്യണ്‍ ഓര്‍ഡറുകളാണ് ഈ വര്‍ഷം ബര്‍ഗറിനുവേണ്ടി ആപ്പിലെത്തിയത്. 40.1 മില്യണ്‍ ഓര്‍ഡറുകളുമായി പിസ മൂന്നാം സ്ഥാനത്തും 26.2 മില്യണ്‍ ഓര്‍ഡറുകളുമായി വെജിറ്റബിള്‍ ദോശയുമാണ് ലിസ്റ്റില്‍ തലപ്പത്തുള്ള മറ്റ് ഇഷ്ടവിഭവങ്ങള്‍.

ഇന്ത്യയില്‍ ഭക്ഷണമെന്നത് കേവലം വിശപ്പിന് മാത്രമായല്ല. മറിച്ച്, ജീവിതത്തിലെ നല്ല ചില നിമിഷങ്ങളുടെ സ്മരണകള്‍ കൂടിയാണ്. 93 മില്യണ്‍ ബിരിയാണികള്‍ വിറ്റുപോകുകയെന്നത് ആഗോളതലത്തിലെ ആദായത്തേക്കാളുപരി നല്ല നിമിഷങ്ങള്‍, ഓര്‍മകള്‍, ആഘോഷങ്ങള്‍ എന്നിവ കൂടിയാണ്. സ്വിഗ്ഗി സിഇഒ രോഹിത് കപൂര്‍ പറഞ്ഞു. ഓരോ ദിവസവും ജനങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങളുടെ ഭാഗഭാക്കാകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story