Quantcast

കശ്മീരിൽ സൈനിക ആംബുലൻസ് മറിഞ്ഞ് രണ്ട് സൈനികർ മരിച്ചു

നിയന്ത്രണരേഖക്ക് സമീപം കേരി സെക്ടറിലാണ് അപകടമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    29 April 2023 10:53 AM GMT

2 Army jawans killed after their vehicle falls into deep gorge
X

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ആംബുലൻസ് മറിഞ്ഞ് രണ്ട് സൈനികർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. നിയന്ത്രണരേഖക്ക് സമീപം കേരി സെക്ടറിലാണ് അപകടമുണ്ടായത്. ആംബുലൻസ് റോഡിൽനിന്ന് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.

ആംബുലൻസ് ഡ്രൈവറും ഒരു സൈനികനുമാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കൊക്കയിൽനിന്ന് പുറത്തെത്തിച്ചതായി സൈന്യം അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ വാഹനം കുത്തനെയുള്ള ചരിവിലേക്ക് തെന്നിമാറിയുണ്ടായ അപകടത്തിൽ 16 സൈനികരും മറ്റു നാലുപേരും മരിച്ചിരുന്നു.

TAGS :

Next Story