Quantcast

കളിക്കുന്നതിനിടെ കാറിനുള്ളിലകപ്പെട്ടു; തെലങ്കാനയില്‍ രണ്ടുപെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

നാലും അഞ്ചും വയസുള്ള കുട്ടികളാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    15 April 2025 2:56 PM IST

കളിക്കുന്നതിനിടെ കാറിനുള്ളിലകപ്പെട്ടു; തെലങ്കാനയില്‍ രണ്ടുപെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു
X

ഹൈദരാബാദ്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാറിനുള്ളിലകപ്പെട്ട സഹോദരിമാര്‍ക്ക് ദാരുണാന്ത്യം.തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ പെണ്‍കുട്ടികളാണ് മരിച്ചത്. തന്മയി ശ്രീ (5), അഭിനയ ശ്രീ (4) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

മരിച്ച രണ്ടുപേരും ബന്ധുക്കളാണ്. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ ഇവര്‍ ബന്ധുവിന്റെ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കയറുകയായിരുന്നു. കുട്ടികള്‍ പുറത്ത് കളിക്കുകയാണെന്ന് കരുതി ബന്ധുക്കളും കുടുംബാംഗങ്ങളും ഇത് ശ്രദ്ധിച്ചതുമില്ല. ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരും കാറിനുള്ളില്‍ അകപ്പെട്ടതെന്നാണ് നിഗമനം.

രണ്ടുമണിയായിട്ടും കുട്ടികളെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ കാറിന്‍റെ ഡോര്‍ തകര്‍ത്ത് ഇരുവരെയും ചെവല്ല സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.

മരിച്ച തന്മയി ശ്രീയും അഭിനയ ശ്രീയും മാതാപിതാക്കളോടൊപ്പം ബന്ധുവിന്‍റെ വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയതായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.

TAGS :

Next Story