Quantcast

ഐസിയുവിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് ബല്ലാരിയിൽ രണ്ടു രോഗികൾ മരിച്ചു

വെന്റിലേറ്റർ പ്രവർത്തനരഹിതമായതാണ് മരണ കാരണമെന്ന് രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.

MediaOne Logo

Web Desk

  • Published:

    15 Sept 2022 4:37 PM IST

ഐസിയുവിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് ബല്ലാരിയിൽ രണ്ടു രോഗികൾ മരിച്ചു
X

ബെല്ലാരി(കർണാടക): കർണാടകയിലെ ബല്ലാരിയിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് രണ്ടു രോഗികൾ മരിച്ചു. വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ദാരുണമായ സംഭവം.

കഴിഞ്ഞ 14ന് രാവിലെ ആറു മുതൽ രാത്രി 10 വരെയുള്ള സമയത്താണ് വൈദ്യുതി നിലച്ചത്. വെന്റിലേറ്റർ പ്രവർത്തനരഹിതമായതാണ് മരണ കാരണമെന്ന് രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.

TAGS :

Next Story