Quantcast

രക്ഷാബന്ധൻ ആഘോഷങ്ങൾക്ക് ശേഷം മടങ്ങിയ സഹോദരിമാരെ പീഡിപ്പിച്ചു; ബി.ജെ.പി നേതാവിന്റെ മകനടക്കം 10 പേർ അറസ്റ്റിൽ

ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    2 Sept 2023 7:16 PM IST

migrant worker raped 9 years old girl
X

റായ്പൂർ: ചത്തീസ്ഗഡിലെ റായ്പൂരിൽ രക്ഷാബന്ധൻ ആഘോഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാർ ബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവിന്റെ മകനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രക്ഷാബന്ധൻ ആഘോഷങ്ങൾ കഴിഞ്ഞു മടങ്ങവേ മൂന്നംഗ സംഘം സഹോദരിമാരെ തടയുകയായിരുന്നു. മൊബൈലും പണവും ഇവരുടെ പക്കൽനിന്ന് സംഘം കവർന്നു. മൂന്നംഗ സംഘത്തിന് പിന്നാലെ ഏഴുപേർ സ്‌കൂട്ടറിലെത്തി പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടികളുടെ ഒപ്പമുണ്ടായിരുന്ന യുവാവും ക്രൂര മർദനത്തിനിരയായി. ബി.ജെ.പി നേതാവായ ലക്ഷ്മി നാരായൺ സിങ്ങിന്റെ മകൻ പൂനം ഠാക്കൂർ ആണ് അറസ്റ്റിലായത്. നേരത്തെയും കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ ആഗസ്റ്റിലാണ് ജയിൽമോചിതനായത്.

TAGS :

Next Story