Quantcast

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

മത്സരിക്കുന്ന സംസ്ഥാനത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-02-03 01:55:00.0

Published:

3 Feb 2025 6:19 AM IST

vote india
X

ഡല്‍ഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി കോൺഗ്രസ്,ആം ആദ്മി പാർട്ടി നേർക്കുനേർ മത്സരിക്കുന്ന സംസ്ഥാനത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിൽ ബുധനാഴ്ചയാണ് വോട്ടെടുപ്പ്.

ഭരണത്തുടർച്ചക്ക് ആം ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ,ഒരു അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു നടന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാൾ എന്ന ഒറ്റയാൾ പോരാളിയാണ് ആം ആദ്മി പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകിയത്. ബജറ്റിലെ നികുതി ഇളവ് വോട്ടായി മാറുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

ആം ആദ്മിക്ക് പാർട്ടിക്കെ എതിരായ അഴിമതി ആരോപണവും ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കിയിരുന്നു.അതേസമയം സൗജന്യ വാഗ്ദാനങ്ങളും സർക്കാരിന്‍റെ വികസന പദ്ധതികളും ഉയർത്തിയായിരുന്നു ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിന് നേരിട്ടത്. ബുധനാഴ്ചയാണ് ഡൽഹിയിൽ 70 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കും.

TAGS :

Next Story