Quantcast

കൂൺ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു

കാട്ടിൽ നിന്ന് ശേഖരിച്ച കൂൺ ആണ് കറിവച്ചതെന്നാണ് വിവരം, കുടുംബത്തിലെ എല്ലാവരും കൂൺ കഴിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    2 Jun 2024 3:19 PM IST

children dies after eating mushroom
X

ഷില്ലോങ്: കൂൺ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. മേഘാലയയിലെ പശ്ചിമ ജയന്തിയാ ഹിൽസ് ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. 8, 12,15 വയസ്സുള്ള കുട്ടികളാണ് മരിച്ചത്.

സഫായ് ഗ്രാമത്തിലുള്ള 12അംഗ കുടുംബത്തിലാണ് ദാരുണ സംഭവമുണ്ടായത്. കാട്ടിൽ നിന്ന് ശേഖരിച്ച കൂൺ ആണ് കറിവച്ചതെന്നാണ് വിവരം. കുടുംബത്തിലെ എല്ലാവരും കൂൺ കഴിച്ചിരുന്നു.

ഭക്ഷണം കഴിച്ചതിന് പിന്നാലെ എല്ലാവർക്കും തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. ബാക്കി 9 പേരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ ബിഎസ് സോഹ്‌ലിയ അറിയിച്ചു.

TAGS :

Next Story