Quantcast

തമിഴ്നാട് തേനിയിൽ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2024-12-28 05:42:09.0

Published:

28 Dec 2024 8:32 AM IST

Theni accident
X

തേനി: തമിഴ്നാട് തേനിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ് കോയിക്കൽ, സോണിമോൻ കെ.ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ എന്നിവരാണ് മരിച്ചത്. പി.ഡി ഷാജിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ടൂറിസ്റ്റ് ബസും ഇവർ സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. വേളാങ്കണ്ണി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. ഏർക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.



TAGS :

Next Story