Quantcast

ന്യൂമോണിയ മാറാൻ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; മധ്യപ്രദേശിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മധ്യപ്രദേശിലെ ഗോത്രവർഗ മേഖലയായ ഷാഡോളിലാണ് സംഭവം. 51 തവണയാണ് കുഞ്ഞിനെ പൊള്ളിച്ചത്.

MediaOne Logo

Web Desk

  • Published:

    4 Feb 2023 10:14 AM IST

ന്യൂമോണിയ മാറാൻ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; മധ്യപ്രദേശിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
X

ഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്രവാദത്തെ തുടർന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാനാണ് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളലേൽപ്പിച്ചത്. 51 തവണയാണ് കുഞ്ഞിനെ പൊള്ളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

15 ദിവസം മുമ്പാണ് കുഞ്ഞിനെ പൊള്ളലേൽപ്പിച്ചത്. മൃതദേഹം സംസ്‌കരിച്ചതിനാൽ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവർഗ മേഖലയായ ഷാഡോളിലാണ് സംഭവം. ഗോത്രവർഗ മേഖലയിൽ ന്യൂമോണിയ മാറാൻ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളലേൽപ്പിക്കുന്നത് സാധാരണയാണെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story