Quantcast

ബംഗാളിൽ ബിജെപി വാട്‌സ്ആപ്പ് ഗ്രൂപ്പ് വിട്ട് എംഎൽഎമാർ; കൂടുമാറ്റത്തിനു നീക്കമെന്ന് സൂചന

ബംഗാൾ ബിജെപി മുൻ ജനറൽ സെക്രട്ടറി സായന്തൻ ബസു കഴിഞ്ഞ ദിവസം തൃണമൂൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-12-25 15:23:24.0

Published:

25 Dec 2021 2:06 PM GMT

ബംഗാളിൽ ബിജെപി വാട്‌സ്ആപ്പ് ഗ്രൂപ്പ് വിട്ട് എംഎൽഎമാർ; കൂടുമാറ്റത്തിനു നീക്കമെന്ന് സൂചന
X

ബംഗാളിൽ ബിജെപിയിൽനിന്നുള്ള കൂടുമാറ്റം തുടരുന്നു. നാല് എംഎൽഎമാർ ബിജെപി നിയമസഭാ സാമാജികരുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പുറത്തുപോയി. സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരായ മാത്തുവ സമുദായക്കാരാണ് ഇവരെല്ലാം.

അശോക് കിർത്താനിയ(ഉത്തർ ബൊംഗാവ്), സുഭ്രത താക്കൂർ(ഗൈഘട്ട), അസീംകുമാർ സർക്കാർ(ഹരിൻഘട്ട), മുകുത് മണി അധികാരി(രണാഘട്ട് ദാക്ഷിൺ) എന്നിവരാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിട്ട എംഎൽഎമാർ. ഇവർക്കൊപ്പം കല്യാണി എംഎൽഎ അംബിക റോണിയുമുണ്ടെന്നും സൂചനയുണ്ട്. അടുത്തിടെ നടന്ന ബിജെപി സംസ്ഥാന സമിതിയുടെ പുനസ്സംഘടനയിൽ മാത്തുവ സമുദായത്തിന് തീരെ പ്രാതിനിധ്യമില്ല. ഇതിൽ ഈ വിഭാഗത്തിൽ അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്തിടെ കാളിയഗഞ്ച് എംഎൽഎയായിരുന്ന സൗമൻ റോയിയും ബിജെപി വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് സ്വയം പുറത്തായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം തൃണമൂലിൽ ചേരുകയും ചെയ്തു.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ ഉജ്ജ്വല വിജയത്തെ തുടർന്ന് എംഎൽഎമാരടക്കം നിരവധി നേതാക്കളാമ് ബിജെപി വിട്ട് തൃണമൂലിൽ ചേർന്നത്. കഴിഞ്ഞ ദിവസം ബംഗാൾ ബിജെപി മുൻ ജനറൽ സെക്രട്ടറി സായന്തൻ ബസു തൃണമൂൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘടനാ പുനസ്സംഘടനയിൽ ബസുവിനും ഇടംലഭിച്ചിരുന്നില്ല. ഇതിൽ അതൃപ്തനായിരുന്ന അദ്ദേഹം തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎ സമീർ ചക്രവർത്തിയുടെ വസതിയിലെത്തിയാണ് ചർച്ച നടത്തിയത്.

Summary: 4 BJP MLAs have left the Official WhatsApp Group of BJP MLAs in West Bengal. All of them are from Matua community.

TAGS :

Next Story