Quantcast

ഉത്തരാഖണ്ഡിൽ പള്ളിയും മ​ദ്റ​സയും ത​ക​ർ​ത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു, 250 പേർക്ക് പരിക്ക്

ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​രെ വെ​ടി​വെ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു

MediaOne Logo

Web Desk

  • Updated:

    2024-02-09 03:34:23.0

Published:

9 Feb 2024 3:02 AM GMT

ഉത്തരാഖണ്ഡിൽ പള്ളിയും മ​ദ്റ​സയും ത​ക​ർ​ത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു, 250 പേർക്ക് പരിക്ക്
X

ഡെ​റാ​ഡൂ​ൺ:സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റിയെന്നാരോപിച്ച് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പള്ളിയും മ​ദ്റ​സയും ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​ൽ​ദ്വാ​നി​യി​ലുണ്ടായ സം​ഘ​ർ​ഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 250 പേർക്ക് പരിക്കേറ്റു.

സം​ഭ​വ​സ്ഥ​ല​ത്ത് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കുകയും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​രെ വെ​ടി​വെ​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി. വെ​ള്ളി​യാ​ഴ്ച സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.ട്രാ​ൻ​സ്​​ഫോ​മ​റി​ന് തീ​യി​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി മു​ട​ങ്ങി.

മസ്ജിദും മദ്രസയും പൊളിച്ചതിനെ തുടർന്ന് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​വ​ർ ബ​ൻ​ഭു​ൽ​പു​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​ഞ്ഞ് ക​ല്ലേ​റ് ന​ട​ത്തി. തുടർന്നുണ്ടായ സംഘർഷത്തിൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കോ​ർ​പ​റേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൈ​യേ​റ്റ ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ൽ ന​ട​ക്കു​ന്നു​ണ്ട്.

മസ്ജിദ് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച വാദം കേട്ടിരുന്നു. ഫെബ്രുവരി 14ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പൊളിക്കൽ നടന്നത്.

TAGS :

Next Story