Quantcast

തെരഞ്ഞെടുപ്പിന് മുന്നോടിയായി റെയ്ഡ്; കർണാടകയിൽ നിന്ന് 106 കിലോ ആഭരണങ്ങളും അഞ്ച് കോടി രൂപയും പിടിച്ചെടുത്തു

കർണാടകയിലെ ബെല്ലാരി നഗരത്തിലാണ് റെയ്ഡ് നടത്തിയത്

MediaOne Logo

Web Desk

  • Published:

    8 April 2024 3:39 AM GMT

Karnataka Police ,Karnataka,Lok Sabha polls 2024,Bellary town of Karnataka, raid കര്‍ണാടക,ലോക്സഭാ തെരഞ്ഞെടുപ്പ്,ഹവാല ഇടപാട്, കര്‍ണാടക റെയ്ഡ്
X

ബംഗളൂരു: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക പൊലീസ് നടത്തിയ റെയ്ഡിൽ 5.60 കോടി രൂപ, മൂന്ന് കിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവ പിടിച്ചെടുത്തു. കർണാടകയിലെ ബെല്ലാരി നഗരത്തിലാണ് റെയ്ഡ് നടത്തിയത്.

5.6 കോടി രൂപ പണത്തിന് പുറമെ കോടികൾ വിലമതിക്കുന്ന സ്വർണം, വെള്ളി എന്നിവയും ആഭരണങ്ങളും കണ്ടെടുത്തു. 7.60 കോടി രൂപയുടെ വസ്തുക്കളാണ് മൊത്തത്തിൽ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ജ്വല്ലറി ഉടമയായ നരേഷിന്റെ വീട്ടിൽ നിന്നാണ് വൻതോതിൽ പണവും ആഭരണങ്ങളും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഹവാല ബന്ധം സംശയിക്കുന്നതിനാൽ കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 98 പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story