Quantcast

ഹൈദരാബാദിൽ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി; അഞ്ചുപേർ ഷോക്കേറ്റ് മരിച്ചു

അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    18 Aug 2025 12:55 PM IST

ഹൈദരാബാദിൽ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി; അഞ്ചുപേർ ഷോക്കേറ്റ് മരിച്ചു
X

ഹൈദരാബാദ്: ഹൈദരാബാദിൽ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം. രഥം വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു.

ഉപ്പൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തപുരിയിൽ ശ്രീകൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ചായിരുന്നു ഘോഷയാത്ര. രഥം വലിക്കുന്ന വാഹനം തകരാറിലായപ്പോള്‍ യുവാക്കള്‍ അത് നീക്കാന്‍ ശ്രമിക്കുകയും അതിനിടെ രഥം മുകളിലൂടെ പോകുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടുകയുമായിരുന്നു.

ഇന്നലെ രാത്രി രാമന്തപുരിലെ ആർ‌ടി‌സി കോളനിയിലായിരുന്നു സംഭവം. രഥം വൈദ്യുതി ലൈനില്‍ തട്ടി ഒൻപത് പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. നാട്ടുകാര്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മറ്റു നാലുപേര്‍ ചികിത്സയിലാണ്.

കൃഷ്ണ (21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരിച്ചത്. എല്ലാവരും രാമന്തപൂർ പ്രദേശവാസികളാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഉപ്പൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story