Quantcast

'ആഹ്ലാദം പെട്ടെന്നുള്ള ദുരന്തമായി'; 'ടവര്‍ റൈഡ്' തകര്‍ന്ന് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

50 അടി ഉയരത്തില്‍ നിന്നാണ് 'ടവര്‍ റൈഡ്' തകര്‍ന്നുവീണത്

MediaOne Logo

Web Desk

  • Published:

    19 Aug 2025 5:03 PM IST

ആഹ്ലാദം പെട്ടെന്നുള്ള ദുരന്തമായി; ടവര്‍ റൈഡ് തകര്‍ന്ന് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്
X

ഗാന്ധിനഗര്‍: ഗുജറാത്തില്‍ 50 അടി ഉയരത്തില്‍ നിന്ന് ടവര്‍ റൈഡ് തകര്‍ന്ന് വീണ് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്. നവസാരി ജില്ലയിലെ ബിലിമോറ ടൗണില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം.

സോമനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മൈതാനത്ത് നടന്ന മേളയില്‍ വന്‍ ജനാവലിയുണ്ടായിരുന്നു. മേളയുമായി ബന്ധപ്പെട്ടവരുടെ വീഴ്ച്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികമായ വിലയിരുത്തല്‍.

റൈഡിന്റെ ഓപ്പറേറ്ററായ റുഷികേഷിന് അപകടത്തില്‍ ഗുരുതര പരിക്കുണ്ട്. അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലാണ്. സംഭവ സ്ഥലത്തുണ്ടായിരുന്ന ജനത്തെ ഉടന്‍ തന്നെ സുരക്ഷിതമായി പൊലീസ് പുറത്തെത്തിച്ചു. കൂടുതല്‍ ആളുകള്‍ റൈഡില്‍ ആ സമയത്ത് കയറാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നവസാരി കളക്ടര്‍ 9 അംഗ സംഘത്തെ ചുമതലപ്പെടുത്തി. അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് സംഭവത്തിന് ശേഷം ഉയരുന്നത്.

32 ആളുകളെ ഉള്‍കൊള്ളാനുള്ള സീറ്റുകളാണ് റൈഡിലുള്ളത്. അപകടം നടക്കുമ്പോള്‍ 8 പേരാണ് റൈഡിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍ ഉത്തരവിട്ടത്.

TAGS :

Next Story