Quantcast

അസമിൽ ഭൂചലനം; റിക്ടർസ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല

തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2025-02-27 03:17:39.0

Published:

27 Feb 2025 7:30 AM IST

അസമിൽ ഭൂചലനം; റിക്ടർസ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല
X

ഗുവാഹത്തി: അസമിലെ മോറിഗോണിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

തലസ്ഥാനമായ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മോറിഗോണില്‍ 16 കിലോമീറ്റർ ആഴത്തിൽ രാത്രി 2:25 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ ഏജൻസി വ്യക്തമാക്കുന്നു. പ്രഭവകേന്ദ്രത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകളില്ല.

രാജ്യത്തെ തന്നെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണ് അസം.

TAGS :

Next Story