Quantcast

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച 51 കാരൻ അറസ്റ്റിൽ

സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പ്രതി ഇരയുടെ വീടിന് സമീപമാണ് കുടുംബസമേതം താമസിക്കുന്നത്

MediaOne Logo

Web Desk

  • Published:

    14 Sept 2021 3:26 PM IST

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച 51 കാരൻ അറസ്റ്റിൽ
X

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 51 കാരൻ അറസ്റ്റിൽ. മധുരപലഹാരവും മിഠായിയും നൽകി പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പോക്‌സോ നിയമപ്രകാരം മുംബൈ അന്ധേരിയിലെ എം.ഐ.ഡി.സി പൊലീസാണ് അറസ്റ്റ് ചെയ്തത്.

സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പ്രതി ഇരയുടെ വീടിന് സമീപമാണ് കുടുംബസമേതം താമസിക്കുന്നത്.

പെൺകുട്ടിയെ വശീകരിച്ച് വീട്ടിലേക്ക് കൊണ്ട് വന്ന് പലവട്ടം ലൈംഗിക ദുരുപയോഗം നടത്തുകയായിരുന്നു.

ഞായറാഴ്ച ഇരയുടെ മാതാവ് സംഭവം കാണുകയും തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

TAGS :

Next Story