Quantcast

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികൾ ഉൾപ്പടെ ആറുപേർ അറസ്റ്റിൽ

21 കോടി രൂപ വിലമതിക്കുന്ന ഏകദേശം ആറ് കിലോഗ്രാം മെത്താംഫെറ്റാമൈൻ (മെത്ത്) ഇവരിൽ നിന്ന് പിടിച്ചെടുത്തു.

MediaOne Logo

Web Desk

  • Published:

    3 Sept 2025 10:23 PM IST

say no to drugs
X

ബംഗളൂരു: മലയാളികൾ ഉൾപ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ ബുധനാഴ്ച ബംഗളൂരുവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 21 കോടി രൂപ വിലമതിക്കുന്ന ഏകദേശം ആറ് കിലോഗ്രാം മെത്താംഫെറ്റാമൈൻ (മെത്ത്) ഇവരിൽ നിന്ന് പിടിച്ചെടുത്തു. കേരളത്തിൽ നിന്നുള്ള എ.എം സുഹൈൽ (31), കെ.എം സുജിൻ് (32), നൈജീരിയൻ പൗരന്മാരായ ടോബി ന്യൂയോകെ ഡെക്കോ (35), ചിക്വാഡോ നാകെ കിംഗ്സ്ലി (29), ബംഗളൂരു സ്വദേശികളായ എം.ഡി സഹീദ് (29), ഭാര്യ സുഹ ഫാത്തിമ (നേഹ (29) എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കള്ളക്കടത്ത് വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഇവർ വെളിപ്പെടുത്തി.

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും പ്രവർത്തിക്കുന്ന നൈജീരിയൻ പൗരനാണ് തങ്ങളുടെ ഉറവിടമെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. ടോബി ന്വോയെകെ എന്ന ഡെക്കോയെ 64 ഗ്രാം മെത്തുമായി അറസ്റ്റ് ചെയ്തു. ഛത്തർപൂരിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 865 ഗ്രാം കൂടി മയക്കുമരുന്ന് കണ്ടെത്തി. വർഷങ്ങളായി ബംഗളൂരുവിൽ താമസിക്കുന്നതായും സുഹൈലിന് മെത്തുകൾ വിതരണം ചെയ്യുന്നതായും ഡെക്കോ പൊലീസിനോട് പറഞ്ഞു. ബംഗളൂരുവിലെ മയക്കുമരുന്ന് വിതരണക്കാർക്കെതിരായ നടപടിയെത്തുടർന്ന് ഇയാൾ അടുത്തിടെ ഡൽഹിയിലേക്ക് താമസം മാറിയിരുന്നു.

മയക്കുമരുന്ന് കടത്തിലെ മുഖ്യ കണ്ണി നൈജീരിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യയിൽ താമസിക്കുന്ന ആഫ്രിക്കൻ പൗരന്മാർ വഴിയാണ് ചരക്കുകൾ എത്തിച്ചിരുന്നതെന്നും ഡെക്കോ വെളിപ്പെടുത്തി. തുടർന്ന്, റാക്കറ്റിന്റെ ധനസഹായം നൽകുന്നവർ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതുന്ന ബംഗളൂരുവിലേക്ക് ഒരു സംഘത്തെ അയച്ചു. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനുശേഷം, ബൊമ്മനഹള്ളിയിലെ ഒരു പിജി താമസസ്ഥലത്ത് നിന്ന് ഫാത്തിമയെയും സഹീദിനെയും കണ്ടെത്തി അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് അടിമയായ ആദ്യ ഭർത്താവ് വഴിയാണ് ഫാത്തിമ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹീദിനെ പുനർവിവാഹം ചെയ്ത ശേഷം, ദമ്പതികൾ സുഹൈലിന്റെ മയക്കുമരുന്ന് കൺസൈൻമെന്റുകൾക്ക് പണം നൽകി. തുടക്കത്തിൽ ചെറിയ അളവിൽ വാങ്ങിയ ശേഷം പിന്നീട് വലിയ ഇടപാടുകളിലേക്ക് നീങ്ങിയതായി അവർ സമ്മതിച്ചു. വിശദമായ അന്വേഷണത്തിലാണ് നോയിഡയിൽ നിന്ന് നൈജീരിയൻ പൗരനായ കിംഗ്സ്ലി അറസ്റ്റിലായത്.

TAGS :

Next Story