Quantcast

ആധാറും പാൻ കാർഡും ലിങ്ക് ചെയിതിട്ടില്ലേ; 600 കോടി രൂപ പിഴ ഈടാക്കിയെന്ന് കേന്ദ്രം

ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാം, ഒരു മിനുട്ടിൽ ലിങ്കും ചെയ്യാം

MediaOne Logo

Web Desk

  • Updated:

    2024-02-06 14:21:43.0

Published:

6 Feb 2024 2:20 PM GMT

ആധാറും പാൻ കാർഡും ലിങ്ക് ചെയിതിട്ടില്ലേ; 600 കോടി രൂപ പിഴ ഈടാക്കിയെന്ന് കേന്ദ്രം
X

ന്യൂഡൽഹി: പെർമനൻ്റ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവരിൽ നിന്ന് ഈടാക്കിയ പിഴ 600 കോടി കടന്നെന്ന് കേന്ദ്രം. ജൂലൈ 1 മുതൽ ജനുവരി 31 വരെയാണ് പിഴയിനത്തിൽ 600 കോടി രൂപ ഈടാക്കിയതെന്ന് കേന്ദ്രം ലോക്സഭയിൽ അറിയിച്ചത്.

ജനുവരി 29 വരെ 11.48 കോടി ആളുകൾ തങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെൻ്റിന് രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.

ആധാറും പാൻകാർഡുമായി ലിങ്ക് ചെയ്യാൻ ഒരു മിനുട്ട് ചെലവഴിച്ചാൽ മതിയാകും.

ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാം

പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് സംശയമുള്ളവർക്ക് അത് ഉറപ്പാക്കാൻ ഓൺലൈൻ, എസ്എംഎസ് മാർഗം ഉപയോഗിക്കാം.

ഓൺലൈൻ വഴി പരിശോധിക്കുന്നത്

https://uidai.gov.in/ എന്ന വെബ്സൈറ്റിൽ ആധാർ സർവ്വീസസ് എന്ന് ക്ലിക്ക് ചെയ്ത് ആധാർ ലിങ്കിംഗ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

12 അക്ക ആധാർ നമ്പരും പാൻ കാർഡ് നമ്പറും നൽകുക.

ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ട് എങ്കിൽ അത് സ്ക്രീനിൽ വ്യക്തമായി എഴുതി കാണിക്കും.

SMS വഴി പരിശോധിക്കുന്നത്

മൊബൈിൽ നിന്ന് UIDPAN (സ്​പെയ്സ്) 12 അക്ക ആധാർ നമ്പർ (സ്​പെയ്സ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യുക.

567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയയ്‌ക്കുക.

പാൻ നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കുന്ന മെസേജ് മറുപടിയായി ലഭിക്കും.

ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അതും മെസേജ് വഴി അറിയാം.

ഓൺലൈനായി പാൻ കാർഡും ആധാറും ലിങ്ക് ചെയ്യാം

incometaxindiaefiling.gov.in എന്ന ഇൻകം ടാക്സ് ഇ-ഫയലിംഗ് പോർട്ടലിൽ കയറി'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം പാൻ, ആധാർ നമ്പർ, ആധാറിൽ നൽകിയിട്ടുള്ള പേര് എന്നിവ നൽകി സബ് മിറ്റ് ചെയ്യുക. തുടർന്ന് പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ഒരു OTP ലഭിക്കും ഈ OTP നൽകിയാൽ നിങ്ങളുടെ പാൻ ആധാർ എന്നിവ ലിങ്ക് ആകും.

എസ്എംഎസ് വഴി ലിങ്ക് ചെയ്യാം

എസ്എംഎസ് വഴിയും ആധാറും പാനും ലിങ്ക് ചെയ്യാൻ സാധിക്കും. മെസേജ് ആപ്പിൽ കയറി UIDPAN (സ്​പെയ്സ്) 12 അക്ക ആധാർ നമ്പർ (സ്​പെയ്സ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പരിലേക്കോ അയക്കുക. നിങ്ങൾക്ക് മറുപടി മെസേജായി ലിങ്ക് ചെയ്ത വിവരം അറിയിക്കും.

TAGS :

Next Story