Quantcast

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്കശാലയിൽ വൻ സ്ഫോടനം; എട്ടുപേർ മരിച്ചു

പന്ത്രണ്ട് പേർ പൊള്ളലേറ്റ് ഗുരുതര പരിക്കോടെ ചികിത്സയിലാണ്

MediaOne Logo

Web Desk

  • Published:

    9 May 2024 5:18 PM IST

fireworksfactory_explosion
X

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് മരണം. പന്ത്രണ്ട് പേർ പൊള്ളലേറ്റ് ഗുരുതര പരിക്കോടെ ചികിത്സയിലാണ്.

അഞ്ച് സ്ത്രീകളും മൂന്നു പുരുഷൻമാരുമാണ് മരിച്ചത്. ഇവർ പടക്കനിർമാണ ശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം. പോലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

സുദർശൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. ഫാക്ടറി ലൈസൻസുള്ള യൂണിറ്റാണെന്ന് പോലീസ് പറഞ്ഞു. ശക്തമായ സ്‌ഫോടനത്തിൽ കെട്ടിടത്തിലെ ഏഴു മുറികൾ പൂർണമായും തകർന്നു. ഇവിടെ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

അതേസമയം, സ്‌ഫോടനത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story