Quantcast

ക്ലാസിൽ സംസാരിച്ചെന്ന്; യു.പിയിൽ അധ്യാപകന്റെ മർദനത്തിൽ ഒമ്പതാം ക്ലാസുകാരന്റെ കർണപടം പൊട്ടി

കുട്ടിയുടെ അമ്മയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    14 Sept 2023 5:57 PM IST

9th class students ear drum ruptured due to teachers beating in U.P
X

അമേത്തി: ഉത്തർപ്രദേശിൽ അധ്യാപകന്‍റെ മർദനത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ കർണപടം പൊട്ടി. അമേത്തിയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർഥിക്കാണ് ക്രൂരമർദനമേറ്റത്. അധ്യാപകനായ ശിവ് ലാൽ ജയ്‌സ്വാൾ ആണ് മർദിച്ചത്.

അനിരുദ്ധ് എന്ന 13കാരനാണ് മർദനമേറ്റത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇം​ഗ്ലീഷ് ക്ലാസിനിടെ സംസാരിച്ചെന്ന് പറഞ്ഞ് അധ്യാപകൻ തന്റെ മകനെ മർദിക്കുകയായിരുന്നു എന്ന് അമ്മ റീന തിവാരി നൽകിയ പരാതിയിൽ പറയുന്നു.

ചെവിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയ ശേഷവും അധ്യാപകൻ കുട്ടിയെ തല്ലുന്നത് തുടർന്നു. നിലവിളിച്ചിട്ടും അടി നിർത്തിയില്ല. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കർണപടം പൊട്ടിയതായി ഡോക്ടർ പറഞ്ഞു. കുട്ടിയുടെ കേൾവിശക്തി നഷ്ടപ്പെടാനും ചെവിയിൽ അണുബാധയ്ക്കും കാരണമാകുന്ന തരത്തിലുമുള്ള മർദനമാണ് ഉണ്ടായതെന്നും മാതാവ് പറഞ്ഞു.

അതേസമയം, അധ്യാപകനെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ മൊഴിയെടുത്ത ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും അമേത്തി എസ്എച്ച്ഒ അരുൺ കുമാർ ദ്വിവേദി പറഞ്ഞു.‌‌

TAGS :

Next Story