Quantcast

സഹപ്രവർത്തകരെ വിടാതെ മടങ്ങില്ല; പൊലീസ് വിട്ടയച്ചിട്ടും സ്റ്റേഷനിൽ കുത്തിയിരുന്ന് എ എ റഹീം

അഗ്നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി.വൈ.എഫ്.ഐ സമരത്തിനിടയിലാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്.

MediaOne Logo

Web Desk

  • Published:

    20 Jun 2022 1:38 AM GMT

സഹപ്രവർത്തകരെ വിടാതെ മടങ്ങില്ല; പൊലീസ് വിട്ടയച്ചിട്ടും സ്റ്റേഷനിൽ കുത്തിയിരുന്ന് എ എ റഹീം
X

ഡല്‍ഹി: പാർലമെന്‍റ് മാർച്ച്‌ നടത്തിയതിനു പൊലീസ് കസ്റ്റഡിയിൽ എടുത്ത എ.എ റഹീം എംപിയെ അർധരാത്രിയോടെ വിട്ടയച്ചു. സഹപ്രവർത്തകരെ കൂടാതെ മടങ്ങില്ലെന്ന് പ്രഖ്യാപിച്ച റഹീം സ്റ്റേഷനിൽ കുത്തിയിരുന്നു. അഗ്നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി.വൈ.എഫ്.ഐ സമരത്തിനിടയിലാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്.

ജന്തര്‍ മന്തറില്‍ നിന്ന് പാർലമെന്‍റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിനിടെ എ എ റഹീം ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. റഹീമിനെ കൂടാതെ എസ്.എഫ്.ഐ നേതാക്കളായ ഐഷെ ഘോഷ്, ഹിമംഗ രാജ് ഭട്ടാചാര്യ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി ഉദ്യോഗാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസും ഡൽഹി ജന്ദര്‍മന്ദറില്‍ സത്യാഗ്രഹ സമരം നടത്തി. കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാർ, എംപിമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സമരത്തില്‍ പങ്കെടുത്തു. പദ്ധതിയിൽ നിന്നും കേന്ദ്രം പിന്മാറണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഈ സര്‍ക്കാർ സാധാരണക്കാര്‍ക്ക് ഒപ്പമല്ല, പണക്കാരോടൊപ്പമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം അഗ്നിപഥ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇന്ന് വിജ്ഞാപനം ഇറങ്ങും.

TAGS :

Next Story