Quantcast

രസഗുളയെന്ന് പറഞ്ഞ് വായിൽ വെച്ചുകൊടുത്തത് ബോംബ്; കടിച്ചതോടെ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ദിൻഡോരി ജില്ലയിലെ പദാരിയ ഗ്രാമത്തിൽ നവംബർ 10നാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2026-11-12 16:13:56

Published:

12 Nov 2026 8:54 PM IST

രസഗുളയെന്ന് പറഞ്ഞ് വായിൽ വെച്ചുകൊടുത്തത് ബോംബ്; കടിച്ചതോടെ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
X

ഭോപ്പാൽ:മധ്യപ്രദേശിൽ ഞെട്ടിക്കുന്ന സംഭവം. രസഗുളയാണെന്ന് വിശ്വസിപ്പിച്ച് നൽകിയ നാടൻ ബോംബ് വായിലിട്ട് കടിച്ചതോടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ദിൻഡോരി ജില്ലയിലെ പദാരിയ ഗ്രാമത്തിൽ നവംബർ 10നാണ് സംഭവം.

രാജേന്ദ്ര ബറോട്ടിയയാണ് മരിച്ചത്. വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന രാജേന്ദ്രയുടെ അടുത്തെത്തിയ രാം ഭഗത് ബറോട്ടിയ ഇയാളുമായി സംസാരിക്കുകയും തുടർന്ന് നാടൻ ബോംബ് നൽകുകയും ചെയ്തു. ഇത് രസഗുളയാണെന്ന് പറഞ്ഞാണ് നൽകിയതെന്നാണ് റിപ്പോർട്ട്.

രാജേന്ദ്ര ഇത് വായിലിട്ട് കടിച്ചതോടെ ശക്തമായ സ്ഫോടനമുണ്ടാവുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇയാൾ മരിച്ചു. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന ബോംബായിരുന്നു ഇതെന്ന് രാജേന്ദ്രയുടെ ഭാര്യ സുശീല പറഞ്ഞു. സ്ഫോടനശബ്ദം കേട്ട് അയൽവാസികളുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS :

Next Story