വെറും രണ്ട് രൂപക്ക് അംബാനി വീട്ടിലേക്കൊരു ഹോംടൂർ
ഈ വീട്ടിലാണ് മുകേഷ് അംബാനിയും സഹോദരൻ അനിൽ അംബാനിയും തങ്ങളുടെ ചെറുപ്പകാലത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിച്ചത്

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളും ഇന്ത്യയിലെ ബിസിനസ് ഭീമനുമായ മുകേഷ് അംബാനിയുടെ വീട് സന്ദർശിക്കാൻ ഒരവസരം! അതും വെറും രണ്ട് രൂപക്ക്. ഇപ്പറയുന്നത് അംബാനിയുടെ മുംബൈയിലുള്ള അന്റീലിയ വസതിയെക്കുറിച്ചല്ല.
ഗുജറാത്തിലെ ചോർവാദിൽ സ്ഥിതി ചെയ്യുന്ന അംബാനിയുടെ തറവാടിനെക്കുറിച്ചാണ്. അംമ്പാനിയുടെ തറവാടൊന്ന് കാണണം എന്നാഗ്രഹിക്കുന്നവർക്ക് ഒരു ഉഗ്രൻ അവസരമാണിത്.
ധീരുഭായ് അംബാനി മെമ്മോറിയൽ ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വീട്ടിലാണ് മുകേഷ് അംബാനിയും സഹോദരൻ അനിൽ അംബാനിയും തങ്ങളുടെ ചെറുപ്പകാലത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിച്ചത്.
100 വർഷത്തോളം പഴക്കമുള്ള ഈ തറവാടിന് ഏകദേശം 100 കോടിയോളം തന്നെ വിലമതിക്കും.
ഈ വീടിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒരു ഭാഗം സന്ദർശകർക്കായി തുറന്നിട്ടതും മറ്റേ ഭാഗം അംബാനി കുടുംബത്തിന് മാത്രമായുള്ളതും. ഓർമകൾ ഏറെയുള്ള അംബാനി വീട്ടിലേക്ക് കുടുംബാഗങ്ങൾ ഇടയക്ക് സന്ദർശനം നടത്താറുണ്ട്.
2011-ലാണ് അംബാനി കുടുംബം ഈ വീടൊരു മ്യുസിയമാക്കി മാറ്റിയത്. മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും ചെറുപ്പകാല ഓർമകളാണ് ഈ മ്യുസിയം മുഴുവൻ.
ചൊവ്വ മുതൽ വ്യാഴം വരെയാണ് മ്യൂസിയം സന്ദർശകർക്കായി തുറന്നിടുക. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് വരെയാണ് സന്ദർശന സമയം. ടിക്കറ്റുകൾ ഓൺലൈനായി ലഭിക്കില്ല, നേരിട്ട് പോയി തന്നെ കൈപ്പറ്റണം.
Adjust Story Font
16

