മരുമകളെ ബലാത്സംഗം ചെയ്തു, വിചാരണയ്ക്കായി കോടതിയിലെത്തിയ 60കാരൻ മകനെ വെട്ടിക്കൊന്നു

മകൻ കാശിരാജിനെയാണ് തമിഴളകൻ കൊലപ്പെടുത്തിയത്. കാശിരാജന്റെ ഭാര്യ മഹാലക്ഷ്മിയെ തമിഴളകൻ ബലാത്സംഗം ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-22 13:00:11.0

Published:

22 Jun 2022 1:00 PM GMT

മരുമകളെ ബലാത്സംഗം ചെയ്തു, വിചാരണയ്ക്കായി കോടതിയിലെത്തിയ 60കാരൻ മകനെ വെട്ടിക്കൊന്നു
X

ചെന്നൈ: മരുമകളെ ബലാത്സംഗം ചെയ്തെന്ന കേസിൽ വിചാരണയ്ക്കായി കോടതിയിൽ എത്തിയ 60കാരൻ മകനെ വെട്ടിക്കൊന്നു. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് സംഭവം. മകൻ കാശിരാജിനെയാണ് തമിഴളകൻ കൊലപ്പെടുത്തിയത്. കാശിരാജന്റെ ഭാര്യ മഹാലക്ഷ്മിയെ തമിഴളകൻ ബലാത്സംഗം ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ വിചാരണയ്ക്കാണ് പിതാവ് മറ്റൊരു മകനും അനന്തരവനുമൊപ്പം കോടതിയിൽ എത്തിയത്.

കോടതി സമുച്ചയത്തിന് അരികെ അരിവാളുമായി കാത്തുനിന്ന കാശിരാജൻ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അതിനിടെ കാശിരാജന്റെ കൈയിൽ നിന്ന് അരിവാൾ പിടിച്ചെടുത്ത തമിഴളകൻ കാശിരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അക്രമത്തിൽ പരിക്കേറ്റ തമിഴളകൻ, മകൻ കടൽരാജ, അനന്തരവൻ കാശിദുരൈ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

TAGS :

Next Story