മത്സ്യബന്ധനത്തിനിടെ ബോട്ടിലേക്ക് ചാടിയ മീൻ വയറ്റിൽ തറച്ചു; യുവാവിന് ദാരുണാന്ത്യം
ഡോക്ടര്‍മാര്‍ യുവാവിന് ശരിയായ ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്

മംഗളൂരു: കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ തുളച്ചുകയറിയതിനെ തുടർന്ന് ദാരുണാന്ത്യം. കാര്‍വാര്‍ മജാലി ദണ്ഡേബാഗയിലെ അക്ഷയ് അനില്‍ മജാലിക്കറാണ് (31) മരിച്ചത്.
ഒക്ടോബര്‍ 14ന് അക്ഷയ് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. 10 ഇഞ്ചോളം നീളമുള്ള മൂർച്ചയുള്ള ചുണ്ടുള്ള മീൻ കടലിൽനിന്ന് ബോട്ടിലേക്ക് ചാടി അക്ഷയുടെ വയറ്റിൽ തറക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ കാർവാറിലെ ക്രിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം ഡോക്ടര്‍മാര്‍ മുറിവ് തുന്നിച്ചേര്‍ത്ത് യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാൽ കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഡോക്ടര്‍മാര്‍ യുവാവിന് ശരിയായ ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ കിംസ് ആശുപത്രിക്ക് സമീപം തടിച്ചുകൂടി.
Adjust Story Font
16

