വിലക്ക് നീക്കിയില്ല; പ്രദർശിപ്പിക്കാനാവാതെ ആം ആദ്മിയുടെ 'അണ്‍ബ്രേക്കബിള്‍' ഡോക്യുമെന്ററി
നിരോധത്തിന് മുന്നേ കാണാമെന്ന തലക്കെട്ടോടെ യുട്യൂബർ ധ്രുവ് റാഠി ഡോക്യുമെന്‍ററി പുറത്തുവിട്ടിട്ടുണ്ട്

ന്യൂഡൽഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആംആദ്മി പാർട്ടി തയ്യാറാക്കിയ 'അണ്‍ബ്രേക്കബിള്‍' എന്ന ഡോക്യുമെന്ററി ഇതുവരെ പ്രദർശിപ്പിക്കാൻ ആയില്ല. അനുമതിയില്ലാതെ പ്രദര്‍ശനം പാടില്ലെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മിഷനും പോലീസും പ്രദർശനം വിലക്കിയത്. അതേസമയം, നിരോധത്തിന് മുന്നേ കാണാമെന്ന തലക്കെട്ടോടെ യുട്യൂബർ ധ്രുവ് റാഠി ഡോക്യുമെന്‍ററി പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യ വിജയകരമായ രാഷ്ട്രീയ സ്റ്റാര്‍ട്ട് അപ്പാണെന്ന് വിശേഷിപ്പിക്കുകയാണ് 'അണ്‍ബ്രേക്കബിള്‍' എന്ന ഡോക്യുമെന്‍ററി. തകർക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടായിട്ടും തകർക്കാൻ സാധിക്കാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പറയാത്ത കഥയാണിതെന്ന് പറഞ്ഞാണ് ഡോക്യുമെന്‍ററി തുടങ്ങുന്നത്. അഴിമഴി വിരുദ്ധ മുദ്രാവാഖ്യമുയർത്തി ഡൽഹിയിൽ അധികാരത്തിലേറിയ പാർട്ടിയെ ബിജെപി എങ്ങനെയാണ് ഉന്മൂലനം ചെയ്യാൻ പരിശ്രമിച്ച് തോറ്റ് പോയതെന്ന് തുറന്ന് കാട്ടുകയാണ് അണ്‍ബ്രേക്കബിള്‍.
ഈ തെരഞ്ഞടുപ്പ് സമയത്ത് ബിജെപിക്ക് ഡോക്യുമെന്‍ററി തിരിച്ചടിയാകുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. മദ്യനയ അഴിമതി ആരോപണം ഉയർത്തി വലിയ ഗൂഢാലോചനയിലൂടെ നേതാക്കളായ അരവിന്ദ് കെജ്‍രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയിന്‍ എന്നിവരെ ജയിലിൽ അടച്ചുവെന്ന് ഡോക്യുമെന്‍ററി പറയുന്നു. ബിജെപി തന്നെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചതും ഇന്‍സുലിന്‍ നല്‍കാതെ തിഹാര്‍ ജയിലില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ അരവിന്ദ് കേജ്‍രിവാള്‍ ഡോക്യൂമെന്ററിയിൽ വിവരിക്കുന്നു.
ജയിലിൽ വെച്ച് കേജ്‍രിവാളിനെ കൊലപ്പെടുത്താനായിരുന്നു ലക്ഷ്യം. ഞങ്ങൾ ഒരിക്കലും അഴിമതി നടത്തിയിട്ടില്ല. ബിജെപിക്ക് ധാർമിക നഷ്ടപ്പെട്ടുവെന്നും ആംആദ്മി ഒരിക്കലും പ്രതിരോധത്തിലായിട്ടില്ലെന്നും വിവിധ നേതാക്കൾ നേതാക്കൾ പറയുന്നു. ജനങ്ങളേക്കാൽ വലിയ കോടതിയില്ലെന്ന് താൻ മനസിലാക്കാക്കി. അതിനാലാണ് ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങിയതെന്ന് കെജ്‌രിവാൾ പറയുന്നിടത്താണ് അണ്‍ബ്രേക്കബിൾ അവസാനിക്കുന്നത്.
Adjust Story Font
16

