Quantcast

ഒഡീഷയിലെ പുരിയില്‍ രഥയാത്രയ്ക്കിടെ അപകടം; 500ഓളം പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    27 Jun 2025 10:15 PM IST

ഒഡീഷയിലെ പുരിയില്‍ രഥയാത്രയ്ക്കിടെ അപകടം; 500ഓളം പേർക്ക് പരിക്ക്
X

ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് അഞ്ഞൂറോളം പേർക്ക് പരിക്ക്. രഥം വലിക്കുന്നതിനിടയിലായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്രയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് സംഭവസ്ഥലത്തെത്തിയത്. മേഖലയിൽ ജനത്തിരക്ക് നിയന്ത്രിക്കാനായി സായുധ പൊലീസ് സേനയിലെ എട്ട് ​ഗ്രൂപ്പുകൾ ഉൾപ്പെടെ പുരിയിലുടനീളം ഏകദേശം 10,000 ഉദ്യോഗസ്ഥരെ അധികൃതർ വിന്യസിച്ചിട്ടുണ്ടായിരുന്നു.

TAGS :

Next Story