Quantcast

'ഓപറേഷന്‍ മിഡ്നൈറ്റ്': പോപുലര്‍ ഫ്രണ്ടിനെതിരെ ആസൂത്രണം തുടങ്ങിയത് നാല് മാസം മുന്‍പ്

നി​ല​വി​ൽ എ​ൻ.​ഐ.​എ പോ​പു​ല​ർ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ള്ള 19 കേ​സു​ക​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്

MediaOne Logo

Web Desk

  • Published:

    24 Sep 2022 3:33 AM GMT

ഓപറേഷന്‍ മിഡ്നൈറ്റ്: പോപുലര്‍ ഫ്രണ്ടിനെതിരെ ആസൂത്രണം തുടങ്ങിയത് നാല് മാസം മുന്‍പ്
X

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഐ.​എൻ.​എ​സ് വി​ക്രാ​ന്ത് ക​മീ​ഷ​ൻ ചെയ്യാന്‍ കൊ​ച്ചി​യി​ൽ എ​ത്തി​യ​പ്പോ​ൾ, ദേ​ശീ​യ​ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പോ​പു​ല​ർ ഫ്ര​ണ്ടി​നെതിരായ നടപടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്യുന്നു. ന​ട​പ​ടി​ക്ക് മു​ന്നോ​ടി​യാ​യി അ​​ദ്ദേ​ഹം​ കേ​ര​ള പൊ​ലീ​സി​ലെ ഉ​ന്ന​ത​രു​മാ​യി നി​ര​വ​ധി കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഭീ​ക​ര​ത​യ്ക്ക് പ​ണ​മെ​ത്തി​ക്ക​ൽ, ഭീ​ക​ര​പ്ര​വ​ർ​ത്ത​നം, സാ​യു​ധ പ​രി​ശീ​ല​ന​ത്തി​ന് ക്യാ​മ്പ് ന​ട​ത്ത​ൽ, നി​രോ​ധി​ത സം​ഘ​ട​ന​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്ക​ൽ തു​ട​ങ്ങി​യ അ​ഞ്ചു കേ​സു​ക​ളി​ലാ​ണ് പോ​പു​ല​ർ ഫ്ര​ണ്ടി​നും അ​തി​ന്റെ നേ​താ​ക്ക​ൾ​ക്കു​മെ​തി​രാ​യ ന​ട​പ​ടി. 106 പേ​രെ അ​റ​സ്റ്റു ചെ​യ്തു. എ​ൻ.​ഐ.​എ മാ​ത്രം 45 പേ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

നി​ല​വി​ൽ എ​ൻ.​ഐ.​എ പോ​പു​ല​ർ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ള്ള 19 കേ​സു​ക​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ​ നി​ന്ന് 19ഉം ​ത​മി​ഴ്നാ​ട്ടി​ൽ​ നി​ന്ന് 11ഉം ​ക​ർ​ണാ​ട​കയില്‍ നിന്ന് ഏ​ഴും ആ​ന്ധ്രയില്‍ നിന്ന് നാ​ലും രാ​ജ​സ്ഥാ​നില്‍ നിന്ന് ര​ണ്ടും യു.​പി, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഓ​രോ​രു​ത്ത​രെ​യു​മാ​ണ് എ​ൻ.​ഐ.​എ പിടി​കൂ​ടി​യ​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പോ​പു​ല​ർ ഫ്രണ്ടി​നെ​തി​രാ​യ ന​ട​പ​ടികള്‍​ക്കാ​യി സെ​പ്തം​ബ​ർ 19ന് ​എ​ൻ.​ഐ.​എ, ഇ.​ഡി, ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ന്ന​ത​രു​ടെ ​​പ്ര​ത്യേ​ക ​യോ​ഗം വി​ളി​ച്ചി​രു​ന്നുവെന്ന് 'ഇ​ന്ത്യ ടു​ഡേ' റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ല്ലാം അ​തീ​വ ​ര​ഹ​സ്യ​മാ​യി​രു​ന്നു. തുടര്‍ന്നാണ് 'ഓ​പ​റേ​ഷ​ൻ മി​ഡ്നൈ​റ്റ്' ന​ട​ത്തി​യ​ത്. ഇ​തി​നാ​യി ആ​റ് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ച്ചു. നാ​ല് ഐ.​ജി​മാ​രും 16 എ​സ്.​പി​മാ​രും ഉ​ൾ​പ്പെ​ടെ 200 എ​ൻ.​ഐ.​എ ഉ​ദ്യോഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. 150ലേ​റെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 50ല​ധി​കം ലാ​പ്ടോ​പ്പു​ക​ൾ, തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു.

TAGS :

Next Story