Quantcast

അയോധ്യയിൽ മാംസ വിൽപ്പന നിരോധിക്കാൻ നടപടി തുടങ്ങി

ചില ഭാഗങ്ങളിൽ മദ്യം നിരോധിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    1 Jun 2025 2:59 PM IST

അയോധ്യയിൽ മാംസ വിൽപ്പന നിരോധിക്കാൻ നടപടി തുടങ്ങി
X

ലഖ്നോ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളിൽ മാംസവിൽപനാ നിരോധിനത്തിനുള്ള നടപടികൾ ആരംഭിച്ചു. യുപി സർക്കാറിന്റേതാണ് നടപടി. രാമ പാത, ധാമ കോസി മാർഗ് തുടങ്ങിയ ഇടങ്ങളിലാണ് മാംസവിൽപന നിരോധിച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനത ദർബാറിൽ പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി. ഇതു സംബന്ധിച്ച് കടക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

'അയോധ്യയിൽ മാംസവിൽപന നിരോധിക്കണമെന്നത് വളരെ നാളായി ഉയർന്നുകേൾക്കുന്ന ആവശ്യമാണ്. ചില ഭാഗങ്ങളിൽ മദ്യം നിരോധിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്'- അയോധ്യ മേയർ ഗിരീഷ് പാട്ടിൽ ത്രിപതി അറിയിച്ചു. അയോധ്യ ക്ഷേത്രത്തിലേക്കുളള രാമ പാത, ധർമ 14 കോശി പരികർമ മാർഗ്, പഞ്ചകോശി മാർഗ് എന്നിവിടങ്ങളിൽ ഏതാണ്ട് 22 മാംസ വിൽപന ​ശാലകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.

രാമക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളിൽ പ്രവർത്തിക്കുന്ന എല്ലാ മാംസ വിൽപന കടകൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. കടകൾ മാറ്റി സ്ഥാപിക്കാൻ ഏഴ് ദിവസത്തെ സമയ പരിധിയും നൽകി. ഏഴുദിവസം കഴിഞ്ഞും അടക്കാത്ത കടയുടമകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഫുഡ് കമ്മീഷണർ മണിക് ചന്ദ് സിംഗ് പറഞ്ഞു.

മാർച്ച് ആദ്യത്തിൽ, അനധികൃത കശാപ്പുശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ മാംസ വിൽപ്പന നിരോധിക്കുകയും ചെയ്തു.

TAGS :

Next Story