ഗ്യാനേഷ് കുമാറിനെതിരായ സമരം; നടന്‍ ഇമ്രാന്‍ ഖാന്‍ മാപ്പ് പറഞ്ഞു
ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാർഡ് മാത്രമുള്ള ആള്‍ക്ക് രാഷ്ട്രീയ വിമർശനം നടത്താനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി

ഡൽഹി: എസ്ഐആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും മുംബൈയിൽ നടന്ന സമരത്തില്‍ പങ്കെടുത്തതിന് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്‍ മാപ്പ് പറഞ്ഞു. അമേരിക്കന്‍ പൗരത്വമുള്ള ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടാന്‍ കേന്ദ്രം നോട്ടീസ് നല്‍കിയിരുന്നു. ബോംബൈ ഹൈക്കോടതിയിലാണ് മാപ്പ് പറഞ്ഞത്. ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാർഡ് മാത്രമുള്ള ആള്‍ക്ക് രാഷ്ട്രീയ വിമർശനം നടത്താനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എസ്ഐആര്‍ ഇമ്രാൻ ഖാനെ ഒരു വിധത്തിൽ ബാധിക്കില്ലെന്നും അദ്ദേഹത്തെ ഇന്ത്യൻ പൗരന്മാർക്ക് തുല്യനായി കാണാൻ കഴിയില്ലെന്നും നിരീക്ഷിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൽ വ്യവസ്ഥകളില്ലാത്ത മാപ്പ് പറയണമെന്നും അല്ലെങ്കിൽ ഭാവിയിൽ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ ഇമ്രാൻ ഖാൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ചിരുന്ന 'ലീവ് ഇന്ത്യ നോട്ടീസ്' ഡിസംബർ 7 വരെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
ഒക്ടോബർ 28-നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് നൽകിയ നോട്ടീസിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹരിജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നേരത്തെ നവംബർ 2 വരെ സ്റ്റേ ചെയ്തിരുന്ന നോട്ടീസാണ് ഇപ്പോൾ ഡിസംബർ 7 വരെ നീട്ടിയത്.
കഴിഞ്ഞ ഒക്ടോബര്‍ 10ന് മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ 14 നാണ് യുഎസ് പൗരനും ഒസിഐ കാർഡ് ഉടമയുമായ ഇമ്രാൻ ഖാന് നോട്ടീസ് നൽകിയത് .നടൻ ഒസിഐ നിയമങ്ങളും വിസ വ്യവസ്ഥകളും ലംഘിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് കിരിത് സോമയ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Adjust Story Font
16

