Quantcast

നടി നഫീസ അലി ടി.എം.സിയില്‍ ചേര്‍ന്നു

സാമൂഹ്യപ്രവര്‍ത്തക കൂടിയായ നഫീസ അലി എയ്ഡ്സ് ബോധവത്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ആക്ഷൻ ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്

MediaOne Logo

Web Desk

  • Updated:

    2021-10-29 06:49:52.0

Published:

29 Oct 2021 6:48 AM GMT

നടി നഫീസ അലി ടി.എം.സിയില്‍ ചേര്‍ന്നു
X

നടിയും മുന്‍ മിസ് ഇന്ത്യയുമായ നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗോവയിൽ പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിലാണ് നടി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

സാമൂഹ്യപ്രവര്‍ത്തക കൂടിയായ നഫീസ അലി എയ്ഡ്സ് ബോധവത്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ആക്ഷൻ ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് കൊൽക്കത്ത മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു. 1976-ൽ പത്തൊൻപതാം വയസിൽ ഫെമിന മിസ്സ് ഇന്ത്യ കിരീടം ചൂടിയ നഫീസ സിനിമയിലും സജീവമായിരുന്നു. ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് നഫീസയെ മലയാളികള്‍ക്ക് പരിചയം. ചിത്രത്തിൽ മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ് നഫീസ അലി അവതരിപ്പിച്ചത്.



അടുത്ത വര്‍ഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ രാഷ്ട്രീയ മാനസികാവസ്ഥ അളക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് മമത ബാനർജി വ്യാഴാഴ്ച ഗോവയില്‍ എത്തിയത്. ത്രിദിന സന്ദര്‍ശനത്തിനായി മമത ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് ഡാബോലിം വിമാനത്താവളത്തിലെത്തിയത്. ടി.എം.സി എംപി ഡെറക് ഒബ്രിയാനും മറ്റു പ്രാദേശിക നേതാക്കളും ചേര്‍ന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സമുദായ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തുമെന്ന് ടി.എം.സി നേതാക്കള്‍ അറിയിച്ചു.

ഒക്‌ടോബർ 30ന് മാധ്യമങ്ങളെ കാണുന്ന മമത പിന്നീട് ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയും മപുസയിലെ ബോഡ്ഗേശ്വർ ക്ഷേത്രവും സന്ദർശിക്കും. ശനിയാഴ്ച മപുസയിലെ മാര്‍ക്കറ്റിലുള്ള പച്ചക്കറി, പൂക്കള്‍ കച്ചവടക്കാരെയും മമത സന്ദര്‍ശിക്കും. ഈ വർഷമാദ്യം നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം തൃണമൂൽ കോൺഗ്രസ് ദേശീയതലത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗോവ മുൻ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലീറോ കോൺഗ്രസുമായുള്ള ദശാബ്ദങ്ങൾ നീണ്ട ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ മാസമാണ് ടി.എം.സിയിൽ ചേർന്നത്.

TAGS :

Next Story