Quantcast

'ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു'; നടി രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു

ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും രഞ്ജന നാച്ചിയാര്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-02-25 12:04:21.0

Published:

25 Feb 2025 5:31 PM IST

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു; നടി രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു
X

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് നടിയും ബിജെപി തമിഴ്‌നാട് കലാ-സാംസ്‌കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാര്‍ രാജിവെച്ചു. തമിഴ്‌നാടിനോടുള്ള അവഗണനയും ഹിന്ദി ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ നിര്‍ബന്ധമാക്കാനുള്ള പുതിയ വിദ്യാഭ്യാസ നയത്തിലും ബിജെപി നിലപാടിലും പ്രതിഷേധിച്ചാണ് രഞ്ജന രാജിവെച്ചത്.

ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും രഞ്ജന നാച്ചിയാര്‍ പറഞ്ഞു. ബിജെപി തമിഴ്നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും ഒരു തമിഴ് വനിത എന്ന നിലയില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്നും രഞ്ജന നാച്ചിയാര്‍ വ്യക്തമാക്കി. ബിജെപി വിട്ടാലും തന്റെ പൊതുപ്രവര്‍ത്തനം തുടരുമെന്നും രഞ്ജന നാച്ചിയാര്‍ കൂട്ടിച്ചേര്‍ത്തു.

'എട്ട് വര്‍ഷത്തിലേറെയായി ബിജെപിയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ദേശസ്ഹം, ദേശീയ സുരക്ഷ, മതമൂല്യങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണെന്ന് വിശ്വസിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ എല്ലാ ഇന്ത്യക്കാരെയും ഉള്‍ക്കൊള്ളുന്നതിനുപകരം ഇടുങ്ങിയ ചിന്താഗതിയാണ് പാര്‍ട്ടിക്കുള്ളത്'- രഞ്ജന നാച്ചിയാര്‍ പറഞ്ഞു.

ബിജെപിയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈക്ക് എഴുതിയ രാജിക്കത്തില്‍ രഞ്ജന ചൂണ്ടിക്കാട്ടി. താന്‍ ഏറെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പാര്‍ട്ടി പരിഗണിച്ചില്ലെന്നും രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നും രഞ്ജന പറഞ്ഞു.

TAGS :

Next Story