Quantcast

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബി.ജെ.പി നേതാവിനെതിരെ പരാതിയുമായി ആദിവാസി യുവതി

സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി ഹിരണിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    26 Aug 2021 10:55 AM IST

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബി.ജെ.പി നേതാവിനെതിരെ പരാതിയുമായി ആദിവാസി യുവതി
X

ബി.ജെ.പി നേതാവ് വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്ന് ആദിവാസി യുവതിയുടെ പരാതി. ഗുജറാത്ത് നര്‍മ്മദയിലെ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് ഹിരണ്‍ പട്ടേലിനെതിരെയാണ് യുവതി തിലക്‍വാദ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി ഹിരണിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

തനിക്ക് ജോലി ലഭിച്ച ശേഷം ഹിരണ്‍ താനുമായി ബന്ധം സ്ഥാപിച്ചെന്നും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തന്‍റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയും അവ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു. ബന്ധം അവസാനിപ്പിക്കാതിരിക്കാന്‍ മാനസികമായി തന്നെ പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു. എന്നാല്‍ പരാതിയില്‍ ഇതുവരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

TAGS :

Next Story