Quantcast

സെബിക്കും അദാനി ഗ്രൂപ്പിനുമെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം

ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരി അനാമിക ജയ്‌സ്വാൾ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-09-12 01:51:07.0

Published:

12 Sep 2023 1:43 AM GMT

സെബിക്കും അദാനി ഗ്രൂപ്പിനുമെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം
X

ഡൽ​ഹി: കോടതിയുടെ മേൽനോട്ടത്തിൽ അദാനിയുടെ ഓഹരിതട്ടിപ്പ് അന്വേഷിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം. വസ്തുതകളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ സെബിയെ പ്രതിക്കൂട്ടിലാക്കിയാണ് സത്യവാങ്മൂലം. ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരി അനാമിക ജയ്‌സ്വാൾ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

അദാനിയെപ്പറ്റിയുള്ള സംശയങ്ങളും പ്രാഥമിക അന്വേഷണ വിവരങ്ങളും ഡി.ആർ.ഐ സെബിക്ക് 2014-ൽ കൈമാറിയിരുന്നു. കുറിപ്പുകളും രേഖകളും പ്രത്യേകം സിഡികളും നൽകിയെങ്കിലും ഇവയെ കുറിച്ച് അന്വേഷിക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ല. അന്ന് സെബി ചെയർമാൻ ആയിരുന്ന യുകെ ചൗഹാൻ, പിന്നീട് അദാനി എൻഡി ടിവി ഏറ്റെടുത്തപ്പോൾ ചാനലിന്റെ മേധാവിയായി. സെബിക്ക് നിക്ഷിപ്ത താല്പര്യം ഉണ്ടെന്ന് വ്യക്തമാക്കിയാണ് അന്വേഷണാവശ്യവുമായി പുതിയ സത്യവാങ്മൂലം.

TAGS :

Next Story