Quantcast

ഡാനിഷ് സിദ്ദിഖിയുടെ പിതാവിനെ അനുശോചനമറിയിച്ച് അഫ്ഗാൻ പ്രസിഡന്റ്

താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ടഹാറിലുണ്ടായ വെടിവെപ്പിലാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    23 July 2021 1:29 PM GMT

ഡാനിഷ് സിദ്ദിഖിയുടെ പിതാവിനെ അനുശോചനമറിയിച്ച് അഫ്ഗാൻ പ്രസിഡന്റ്
X

അഫ്ഗാനിസ്ഥാനിൽ താലിബാനുമായുള്ള സൈനിക ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേണലിസ്റ് ഡാനിഷ് സിദ്ധിഖിയുടെ കുടുംബത്തെ അനുശോചനമറിയിച്ച് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി. ഡാനിഷ് സിദ്ദിഖിയുടെ പിതാവ് മുഹമ്മദ് അഖ്തർ സിദ്ദിഖിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. സിദ്ദിഖിയുടെ വിയോഗം തീരാനഷ്ടമാണെന്നും മരണത്തില്‍ ഖേദിക്കുന്നുവെന്നും അഫ്ഗാന്‍ പ്രസിഡന്റ് സിദ്ദിഖിയുടെ പിതാവിനോട് പറഞ്ഞു. ഡാനിഷിന്റെ ഭാര്യയോടും മക്കളോടും അനുശോചനം അറിയിക്കണമെന്ന് ഗനി അറിയിച്ചതായും ഡാനിഷിന്റെ പിതാവ് പറഞ്ഞു.

താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ടഹാറിലുണ്ടായ വെടിവെപ്പിലാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫോട്ടോഗ്രാഫർ ഡാനിഷ്സിദ്ദീഖി കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഞായാറഴ്ച ഇന്ത്യയിലെത്തിച്ച അദ്ദേഹത്തിന്റെ മൃതദേഹം ജാമിയ മില്ലിയ ഇസ്ലാമിലെ സർവകലാശാല കാമ്പസിലെ ഖബർസ്ഥാനിൽ മറവ് ചെയ്തു. 2018 ൽ റോയിട്ടേഴ്സിലെ ഡാനിഷ് സിദ്ദിഖിയും അബ്ദാൻ ആബിദിയും സംയുക്തമായി ഫീച്ചർ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ സമ്മാനം നേടിയിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയിൽ നിന്നൊരാൾ പുലിറ്റ്സർ പുരസ്കാരം നേടിയത്. റോഹിങ്ക്യൻ അഭയാർത്ഥികളെ കുറിച്ചുള്ള ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്.‌

TAGS :

Next Story