Quantcast

എൻ.സി.പി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി പിൻവലിച്ച് ശരദ് പവാർ

പാർട്ടി പ്രവർത്തകരുടെ വികാരങ്ങളും ആവശ്യങ്ങളും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് രാജി പിൻവലിച്ചശേഷം പവാർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-05-05 13:42:14.0

Published:

5 May 2023 6:58 PM IST

എൻ.സി.പി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി പിൻവലിച്ച് ശരദ് പവാർ
X

ന്യൂഡല്‍ഹി: എൻ.സി.പി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ശരദ്പവാർ പിൻവലിച്ചു. എൻ.സി.പിയുടെ ചുമതല വീണ്ടും ഏറ്റെടുക്കുകയാണെന്നും പവാർ പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ വികാരങ്ങളും ആവശ്യങ്ങളും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും രാജി പിൻവലിച്ചതിന് ശേഷം പവാർ പറഞ്ഞു.

വാർത്താ സമ്മേളനം വിളിച്ചുചേർത്താണ് രാജി തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകുന്നതായി പവാർ വ്യക്തമാക്കിയത്. കഴിഞ്ഞ മെയ് രണ്ടിനായിരുന്നു ആത്മകഥ പുറത്തിറക്കിയ വേളയിൽ എൻ.സി.പി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെക്കുന്നതായി അദ്ദേഹം അറിയിച്ചത്. പിന്നിട് പ്രവർത്തകരടക്കം എൻ.സി.പി ഓഫീസിലെത്തുകയും വലിയ വികാര പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇന്ന് 11 മണിക്ക് ആരംഭിച്ച നിർണയാക യോഗത്തിന് ശേഷമാണ് രാജി കാര്യത്തിൽ നിന്നും പിന്നോട്ടു പോകുന്നതായി പവർ അറിയിച്ചത്‌.

TAGS :

Next Story